![](/movie/wp-content/uploads/2017/08/kamal-gauthami-759.jpg)
എന്നും വിവാദങ്ങളിൽ നിറഞ്ഞു നിന്നിട്ടുള്ള സിനിമാ താരമാണ് കമൽഹാസൻ. കുടുംബജീവിതത്തിൽ ഒട്ടേറെ താളപ്പിഴവുകൾ ഉണ്ടെങ്കിലും ആരാധകർക്ക് എന്നും കമൽഹാസനോട് പ്രിയമാണ്. എന്നാൽ തമിഴ് മാധ്യമങ്ങൾ എപ്പോഴും കമൽഹാസനെ വേട്ടയാടുകയായിരുന്നു. ഇപ്പോഴിതാ നടിയും മുൻഭാര്യയുമായ ഗൗതമിയുമായി കമൽഹാസൻ വീണ്ടും ഒന്നിക്കാൻ പോകുന്നുവെന്ന വാർത്തയുമായി മാധ്യമങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. പക്ഷെ അതിനെതിരെ ഗൗതമി തന്നെ രൂക്ഷ പ്രതികരണം നടത്തുകയുണ്ടായി.
“വിഡ്ഢികൾ എല്ലായ്പ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞു കൊണ്ടിരിക്കും. പട്ടികൾക്ക് എപ്പോഴും കുരയ്ക്കുന്നതാണ് പണി. അതൊന്നും ശ്രദ്ധിക്കാതെ മുൻപോട്ടു പോകാനാണ് എന്റെ ആഗ്രഹം. സ്വന്തം ജീവിതത്തിനാണ് എല്ലാവരും പ്രാധാന്യം കൊടുക്കുന്നത്. അല്ലാതെ മറ്റുള്ളവർ എന്തു ചെയ്യുന്നു എന്നതിനല്ല”, എന്നാണ് പ്രസ്തുത വിഷയത്തിന്മേൽ ട്വിറ്ററിലൂടെ ഗൗതമി തന്റെ പ്രതികരണം അറിയിച്ചത്.
കഴിഞ്ഞ വർഷം ഒടുവിലായിരുന്നു കമൽഹാസനും, ഗൗതമിയും പിരിഞ്ഞത്. വിഷമം തോന്നിയെങ്കിലും നമ്മുടെ പാതകൾ വേറെയാണ് എന്നു മനസ്സിലാക്കിയതു കൊണ്ടാണ് പിരിഞ്ഞത് എന്നാണ് ഗൗതമി അന്ന് അതിനെക്കുറിച്ച് പറഞ്ഞത്.
Post Your Comments