1986 ജൂണ്‍ 19-നായിരുന്നു കമലിന്റെ ആദ്യ ചിത്രമായ ‘മിഴിനീര് പൂവുകള്‍’ റിലീസ് ചെയ്തത്. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തിലെ നായിക ലിസ്സിയായിരുന്നു. സൂപ്പര്‍താര പദവിയിലേക്ക് വളര്‍ന്നു തുടങ്ങിയ മോഹന്‍ലാലിന് ഏറെ പ്രതീക്ഷ നല്‍കികൊണ്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സിനിമയിലെ പ്രമുഖരെല്ലാം പ്രിവ്യൂ ഷോ കണ്ട ശേഷം ചിത്രം സൂപ്പര്‍ഹിറ്റാകുമെന്ന് വിധി എഴുതിയിരുന്നു. എന്നാല്‍ ഫലം മറിച്ചായിരുന്നു. കമലിന്റെ ആദ്യ ചിത്രം വലിയ പരാജയം ഏറ്റുവാങ്ങി. നായകനായിരുന്നെങ്കിലും ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം നെഗറ്റീവ് ടച്ചുള്ളതായിരുന്നു. പ്രേക്ഷകര്‍ ചിത്രത്തെ അവഗണിക്കാന്‍ പ്രധാന കാരണം ഇതായിരുന്നു, എന്നാല്‍ അതേ ദിവസം റിലീസ് ചെയ്ത മമ്മൂട്ടിയുടെ “സ്നേഹമുള്ള സിംഹം” മികച്ച ബോക്സോഫീസ് വിജയം നേടുകയും ചെയ്തു. സാജന് സംവിധാനം ചെയ്ത ഈ ചിത്രം ഒരു നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കുടുംബ പ്രേക്ഷര്‍ക്ക് ഇഷ്ടപ്പെടുന്ന സബ്ജകറ്റ് ആണ് സാജന് ചിത്രത്തിലൂടെ അവതരിപ്പിച്ചത്. മിഴിനീര് പൂവിന്റെ പരാജയത്തിന്റെ മറ്റൊരു കാരണമായി പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത് അതേ ദിവസം റിലീസ് ചെയ്ത “സ്നേഹമുള്ള സിംഹം” എന്ന ചിത്രത്തിന്റെ അപ്രതീക്ഷിത വിജയമായിരുന്നു.
Post Your Comments