BollywoodGeneralIndian CinemaLatest NewsNEWSWOODs

കട്ട് പറയാൻ സംവിധായകൻ മടിച്ചില്ല, പക്ഷെ ‘ചുംബന’ത്തിൽ നിന്നും പിന്മാറാൻ താരങ്ങൾക്കു മടി

താരങ്ങളുടെ അഭിനയം കണ്ടു മതിമറന്ന് സംവിധായകർ കട്ടു പറയാൻ മറക്കുന്നത് സ്വാഭാവികമാണ്. എന്നാൽ സംവിധായകൻ കട്ടു പറഞ്ഞിട്ടും, താരങ്ങൾ അഭിനയം തുടർന്നാലോ? അതൊരു ചുംബന രംഗമാണെങ്കിലോ? അത്തരത്തിലൊരു രംഗത്തിന് ബോളിവുഡ് സാക്ഷ്യം വഹിക്കേണ്ടി വന്നു. ‘എ ജെന്റിൽമാൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ ഒരു പ്രണയഗാനം ചിത്രീകരിക്കുന്നതിനിടയിൽ നായകൻ സിദ്ധാർത്ഥ് മൽഹോത്രയും, ജാക്വിലിൻ ഫെർണാണ്ടസുമാണ് ക്യാമറ ഓഫ് ചെയ്തിട്ടും ചുംബനം തുടർന്നത്.

സംവിധായകരായ രാജ് നിഡിമോരുവും, ഡി.കെ കൃഷ്ണയും ഇക്കാര്യം തമാശരൂപേണ മാധ്യമപ്രവർത്തകരെ അറിയിക്കുകയുണ്ടായി. കട്ട് പറഞ്ഞിട്ടും ചുംബനത്തിൽ നിന്നും പിന്മാറാതെ അവർ ലയിച്ചു നിന്നുവെന്നും, ബോളിവുഡ് സിനിമാ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ചുംബനരംഗം ഇതായിരിക്കുമെന്നും അവർ പറയുന്നു. എന്തായാലും ആലിയ ബട്ടുമായി വേർപിരിഞ്ഞതിനു ശേഷം സിദ്ധാർത്ഥ് മൽഹോത്രയ്ക്ക് പുതിയ കാമുകിയെ കിട്ടിയെന്നാണ് ഗോസിപ്പ് വൃത്തങ്ങൾ പറയുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button