ഹുമ ഖുറൈശി നായികയാകുന്ന പുതിയ ചിത്രത്തിനു വിലക്ക്. ഗുരീന്ദര്‍ ഛദ്ദയുടെ സംവിധാനത്തില്‍ ഇന്ത്യ-പാക് വിഭജനം പ്രമേയമാക്കി തയാറാക്കിയ ‘വൈേസ്രായ് ഹൗസ്’ എന്ന സിനിമയുടെ ഹിന്ദി പതിപ്പാണ് ‘പാര്ട്ടീഷന് 1947’. സിനിമയ്ക്ക് പാകിസ്താനില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഹ്യൂഗ് ബോണ്‍വില്‍, ഗിലിയന് ആന്ഡേഴ്സന്, മൈക്കല്‍ ഗാംബോണ്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തില്‍ എത്തുന്ന സിനിമ കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ റിലീസ് ചെയ്തിരുന്നു.
വിഭജന കാലത്തെ ഹിന്ദു-മുസ്ലിം പ്രണയമാണ് പ്രമേയം. ‘ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം’ എന്ന പ്രശസ്ത സിനിമയുടെ സംവിധായികയാണ് ഗുരീന്ദര്‍ ഛദ്ദ.
സിനിമയില്‍ സല്മാന് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ബജ്റംഗി ബായ്ജാന്, ട്യൂബ് ലൈറ്റ് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്ക് നേരത്തേ പാകിസ്താനില്‍ വിലക്ക് നേരിട്ടിട്ടുണ്ട്.
Post Your Comments