BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

സ്ത്രീയ്ക്ക് ‘പ്രത്യേകം ‘എന്തെങ്കിലും കൊടുക്കുന്നതല്ല സ്വാതന്ത്ര്യം; തപ്സി പന്നൂ

സമൂഹത്തില്‍ ഏതൊരു മേഖലയിലും സ്ത്രീ ചൂഷണം ചെയ്യപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യപ്പെടുന്നു. ഇതിനെതിരെ സ്ത്രീകള്‍ സംഘടിക്കുകയും സ്വാതന്ത്ര്യത്തിനായി വാദിക്കുകയും ചെയ്തു തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. സ്ത്രീ സ്വാതന്ത്രം എന്നു വച്ചാല്‍, സ്ത്രീകള്‍ക്ക് അധികമായി എന്തെങ്കിലും കൊടുക്കുക എന്നതാണെന്ന ധാരണയാണ് ചില ആളുകള്‍ക്കുള്ളത്. എന്നാല്‍ അത് ശരിയല്ലയെന്നു ബോളിവുഡ് താരം തപ്സി പന്നൂ പറയുന്നു.

”സ്ത്രീകള്‍ക്ക് പ്രത്യേക തരത്തിലുള്ള പരിഗണന നല്‍കുന്നതോ അവര്‍ക്കായുള്ള നിയമത്തില്‍ പ്രത്യേക രീതിയില്‍ ഭേദഗതി വരുത്തുന്നതോ അല്ല സ്ത്രീസ്വാതന്ത്രം.
വിദ്യാഭ്യാസം മുതല്‍ക്കുതന്നെ അത് തുടങ്ങണം. ആണിനും പെണ്ണിനും സംസാരിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്രം തുല്യമായി തന്നെ നല്‍കണം. ജോലിയിലോ മറ്റോ ഒരു തരത്തിലുള്ള വര്‍ഗ്ഗവിവേചനവും കാണിക്കരുത്. ഇതൊക്കെയാണ് ഫെമിനിസം” തപ്സി പന്നൂ പറയുന്നത്. പുതിയ ചിത്രമായ ജഡ്വാ ടുവിന്റെ പ്രമോഷനിടെയാണ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തപ്സി പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button