മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ നായകനായി എത്തുന്ന ചിത്രമാണ് ‘ബോബി’. പ്ലസ്ടു, ടൂറിസ്റ്റ് ഹോം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഷെബി ചൗഘട്ട് ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ചിത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന അവസരത്തില്‍ തന്‍റെ സിനിമയ്ക്ക് തിയേറ്ററില്‍ സ്ഥാനം ലഭിക്കുന്നില്ലെന്ന വിഷമം പങ്കുവയ്ക്കുകയാണ് ഷെബി.
24ന് തമിഴ് ചിത്രം ‘വിവേകം’ റിലീസ് ചെയ്യുന്നതോടെ പല കേന്ദ്രങ്ങളില്‍ നിന്നും തന്‍റെ സിനിമ നീക്കം ചെയ്യപ്പെടുമെന്നാണ് സംവിധായകന്‍ പറയുന്നത്.
“സിനിമ സ്വീകരിച്ചതിൽ സന്തോഷമുണ്ട്. പക്ഷെ എന്റെ സിനിമയ്ക്ക് തിയേറ്ററുകളിൽ അധികം ആയുസില്ല എന്ന് അറിയുന്നത് സങ്കടമാണ്. ഈ മാസം ഇരുപത്തിനാലിന് തമിഴ് സിനിമകൾ ഇറങ്ങുന്നുണ്ട്. ആ സിനിമകൾക്ക് വേണ്ടി എന്റെ സിനിമ തിയേറ്ററുകളിൽ നിന്നും മാറ്റും. അത് അല്ലാതെ നിവർത്തിയില്ല എന്നാണ് അവർ പറയുന്നത്. ഒരു യാത്രയുടെ ഇടയ്ക്ക് എന്റെ സിനിമയുടെ പോസ്റ്ററിന്റെ പുറത്ത് തമിഴ് സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്നത് കണ്ടു. ഒരു സംവിധായകനെ സംബന്ധിച്ച് ഏറെ സങ്കടപ്പെടുത്തുന്ന കാണാൻ ആഗ്രഹിക്കാത്ത കാഴ്ച്ചയാണത്. സിനിമ പ്രേക്ഷകശ്രദ്ധനേടിയിരുന്നില്ല ആർക്കും ഇഷ്ടമായിരുന്നില്ല എന്നുണ്ടെങ്കിൽ എനിക്ക് വിഷമം വരില്ലായിരുന്നു. ഇതുപക്ഷെ സിനിമ കണ്ട പത്തിൽ എട്ടുപേർക്കും സിനിമ ഇഷ്ടമായി. പലരും അഭിപ്രായങ്ങൾ കേട്ട് സിനിമ കാണാൻ വരുന്നുമുണ്ട്. ഈ അവസരത്തിൽ സിനിമ പോകുന്നത് സങ്കടമാണ്.
‘ബോബി’ രതിനിര്‍വേദം പോലെയുള്ള ഒരു സിനിമയല്ല. പ്രായത്തിൽ മുതിർന്ന പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിന് ഇതിലെ നായകന് അവന്റേതായ കാരണങ്ങളുണ്ട്. മിയയാണ് ചിത്രത്തിലെ നായികായി എത്തുന്നത്. മിയയോട് ആദ്യം പ്രായക്കുറവുള്ള നായകന്റെ നായികയാണെന്ന് പറഞ്ഞപ്പോൾ താൽപര്യം കാണിച്ചിരുന്നില്ല. എന്നാൽ തിരക്കഥ വായിച്ചതോടെ അവർക്കും സിനിമ ചെയ്യാൻ താൽപര്യമായി.”
Post Your Comments