
മമ്മൂട്ടിയെ നായകനാക്കി ‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചരിത്ര സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് അമല്‍ നീരദ്. അങ്ങനെയൊരു പ്രോജകറ്റ് ചെയ്യുന്ന കാര്യം താന്‍ ചിന്തിച്ചിട്ടില്ലെന്നായിരുന്നു അമലിന്റെ മറുപടി. മുന്‍പ് അങ്ങനെയൊരു ചിന്ത മനസ്സിലുണ്ടായിരുന്നു ഇപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാറില്ലെന്നും അമല്‍ നീരദ് വ്യക്തമാക്കി.
‘കുഞ്ഞാലിമരയ്ക്കാര്‍’ ഓഗസ്റ്റ് സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന് ചിത്രം സംവിധാനം ചെയ്യുമെന്നാണ് പുതിയ വിവരം. ‘കുഞ്ഞാലിമരയ്ക്കാര്‍’ അമല്‍ നീരദ് സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
Post Your Comments