CinemaMollywoodNEWS

കല്യാണരാമനിലെ ജ്യോത്സനായി തിലകന്‍ തന്നെ വരണം, അല്ലാതെ പ്രേക്ഷകര്‍ അത് വിശ്വസിക്കില്ല – ബെന്നി പി നായരമ്പലം

മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം രചന നിര്‍വഹിച്ച മനോഹരമായ ദിലീപ് ചിത്രമായിരുന്നു 2002-ല്‍ പുറത്തിറങ്ങിയ ‘കല്യാണരാമന്‍’. ഷാഫിയായിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. ഹ്യൂമര്‍ ട്രാക്കിലൂടെ പ്രണയകഥ പറഞ്ഞു പോകുന്ന ചിത്രം വളരെ വ്യത്യസ്തമായ ആശയമായിരുന്നു കൈകാര്യം ചെയ്തത്. ചിത്രത്തിന്‍റെ ക്ലൈമാക്സുമായി ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് വിവരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം.

ചിത്രത്തില്‍ നായകന്റെയും, നായികയുടെയും പ്രണയത്തിനു ശേഷമുള്ള കല്യാണത്തിന് പ്രതിസന്ധി സൃഷിക്കാന്‍ ശക്തമായ ഒരു കാരണം വേണമായിരുന്നു, ഒടുവില്‍ ദിലീപ് ചെയ്ത നായക കഥാപാത്രത്തിന്‍റെ തറവാട്ടില്‍ “സ്ത്രീകള്‍ വാഴില്ല” എന്ന ആശയമാണ് പ്രതിസന്ധിയിടാന്‍ ബെന്നി പി നായരമ്പലം ചിത്രത്തിനായി കണ്ടെത്തിയത്. രാമന്‍ കുട്ടിയുടെയും, ഗൗരിയുടെയും ജാതകം ചേര്‍ച്ചയുണ്ടോ? എന്ന് നോക്കാന്‍ ഗൗരിയുടെ അച്ഛനായ ലാലു അലക്സിന്‍റെ കഥാപാത്രം ജ്യോത്സന്‍റെ അടുക്കല്‍ ചെല്ലുമ്പോഴാണ് ‘ആ’ സസ്പന്‍സ് പ്രേക്ഷകര്‍ അറിയുന്നത്. അത്തരമൊരു സന്ദര്‍ഭത്തില്‍ ഒരു സാധാരണ നടന്‍ “ആ തറവാട്ടില്‍ സ്ത്രീകള്‍ വാഴില്ല” എന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ അതിനെ വേണ്ടവിധം ഉള്‍ക്കൊള്ളണമെന്നില്ല, പക്ഷെ ശക്തനായ ഒരു ആര്‍ട്ടിസ്റ്റ് ആണ് അത് പറയുന്നതെങ്കില്‍ പ്രേക്ഷകര്‍ അതില്‍ വീഴും, അത്തരമൊരു അലോചനയില്‍ നിന്നാണ് തിലകന്‍ എന്ന മഹാനടന്‍ ‘ആ’ സിനിമയില്‍ എത്തുന്നത്.

കടപ്പാട് ; സഫാരി ചാനല്‍

shortlink

Related Articles

Post Your Comments


Back to top button