CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

”സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്തയുണ്ടായി”; ഉണ്ണിമുകുന്ദന്‍ പറയുന്നു

 

മലയാള സിനിമയില്‍ യുവതാരങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് ഉണ്ണി മുകുന്ദന്‍. മല്ലു സിങ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ഉണ്ണി ക്ലിന്റിലെ ജോസഫ് എന്ന കഥാപാത്രത്തിന്റെ അഭിനയ മികവിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ ഇടക്കാലത്ത് സിനിമയില്‍ നിന്നും തനിക്ക് മാറി നില്‍ക്കേണ്ടി വന്ന ചില വൈകാരിക പ്രശ്നങ്ങള്‍ ഉണ്ടായെന്നു താരം വെളിപ്പെടുത്തുന്നു.

ഒരു പെണ്ണിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും അതു നടക്കാതെ പോയപ്പോള്‍ താന്‍ പുകവലിയും മദ്യപാനവും തുടങ്ങിയെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. ആ സമയത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ… മല്ലു സിങ് ഒരു വലിയ ബ്രേക്ക് തന്നെയായിരുന്നു. പിന്നീട് അഹമദാബാദിലേയ്ക്കു പോയ ഞാന്‍ ഒന്‍പതു മാസം കഴിഞ്ഞാണു തിരിച്ചു വരുന്നത്. ഒരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു. കല്ല്യാണം കഴിക്കാന്‍ ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷേ അതു നടക്കാതെ പോയി. അതും എന്റെ തിരിച്ചു പോക്കിനു കാരണമായിരുന്നു. പുകവലിയും മദ്യപാനവും തുടങ്ങി. സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്തയുണ്ടായി. അങ്ങനെ മനസ് വല്ലാതിരുന്നപ്പോള്‍ വൃതമെടുത്തു ശബരിമലയില്‍ പോയി. ആ സമയത്ത് ലാല്‍ ജോസ് ചേട്ടന്റെ വിക്രമാദിത്യനിലേക്ക് വിളിച്ചു. അങ്ങനെ സിനിമയിലേയ്ക്ക് തിരിച്ചെത്തി.

shortlink

Related Articles

Post Your Comments


Back to top button