CinemaGeneralMollywoodNEWS

മോഹൻലാലിനോട് ലാലിന്‍റെ ചോദ്യം

“ലാലിന്‍റെ സിനിമാ ജീവിതത്തിൽ ഏറ്റവും വലിയ ഗുണം എന്നെനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം കൃത്യനിഷ്ഠയാണ്. ലാൽ അഭിനയിക്കുന്ന ദിവസം ഏഴു മണിക്ക് വരാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അന്ന് 6.50-ന് എത്താൻ വേണ്ടി ഞാനും, സിദ്ദിക്കും ഓടിയിട്ടുണ്ട്, “വിയറ്റ്നാം കോളനി”യുടെ സെറ്റിൽ. കാരണം, വേറെ ആര് വന്നില്ലെങ്കിലും ലാൽ ആ പറഞ്ഞ സമയത്ത് അവിടെ കൃത്യമായിട്ട്‌ എത്തിയിരിക്കും. ഈ കൃത്യനിഷ്ഠയും, കാര്യങ്ങളുമൊക്കെ എനിക്കറിയില്ല ലാൽ ജീവിതത്തിൽ എങ്ങനെയാണെന്ന് കാത്തു സൂക്ഷിക്കുന്നതെന്ന്. എപ്പോഴെങ്കിലും ജീവിതത്തിൽ കുറച്ചു കൂടി നേരത്തേ എത്തിയിരുന്നെങ്കിൽ, അല്ലെങ്കിൽ ആ പറഞ്ഞ സമയത്ത് ചെന്നിരുന്നെങ്കിൽ എന്ന് തോന്നിയ സാഹചര്യങ്ങളുണ്ടായിട്ടുണ്ടോ ? അല്ലെങ്കിൽ ഒരു മറവി കൊണ്ടു പറ്റിപ്പോയ തെറ്റ് കാരണം ആരെയെങ്കിലുമൊക്കെ വേദനിപ്പിക്കേണ്ടി വന്നിട്ടുണ്ടോ ?

മോഹൻലാലിന്‍റെ ഉത്തരം

“ലാൽ ചോദിച്ചത് ജീവിതത്തിലെ കാര്യമാണ്. ആദ്യം ഞാനത് എന്‍റെ പ്രൊഫഷനുമായിട്ട് ചേർത്ത് പറയാം. ശിവാജി ഗണേശൻ സാറുമൊത്ത് അഭിനയിക്കുമ്പോൾ, അദ്ദേഹം രാവിലെ സെറ്റിൽ വന്നു കഴിഞ്ഞാൽ ഓരോ ഷോട്ടും കഴിഞ്ഞ് അവിടെ തന്നെ ഇരിക്കും. ബാക്കിയുള്ള ആളുകൾ സമയം കിട്ടുമ്പോഴെല്ലാം പുറത്ത് പോയി കറങ്ങും. കാര്യം, ആ പ്രൊഫഷനോട് അദ്ദേഹം കാണിക്കുന്ന ബഹുമാനമാണ്. അതു പോലെ തന്നെ, ഏറ്റവും നല്ല രീതിയിൽ സമയ ക്ലിപ്തത പാലിക്കണം എന്ന് ആഗ്രഹമുള്ള ഒരാളാണ് ഞാൻ. ഞാനുമായി ബന്ധപ്പെടുന്നവർ എന്നോടും അതു തിരികെ കാണിക്കണം എന്നാണ് എപ്പോഴും പ്രതീക്ഷിക്കുന്നത്. ഞാൻ ഒരാളോട് 6.30 ന് വരാം എന്ന് പറഞ്ഞിട്ട്, 7.00 മണിക്ക് എത്തുമ്പോൾ എന്‍റെ വാക്കിനു എന്താണ് വില ?

എനിക്ക് വേണ്ടി ആരെയും മുഷിപ്പിക്കാൻ ഞാൻ ഒരിക്കലും തയ്യാറല്ല. ആ ശീലം എന്‍റെ ജീവിതത്തിലും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ഞാൻ എന്‍റെ വീട്ടിൽ എത്തുമ്പോൾ, എന്‍റെ വീട്ടുകാർക്കും, ജോലിക്കാർക്കുമെല്ലാം ചിലപ്പോഴൊക്കെ ചില്ലറ അസ്വസ്ഥത തോന്നാറുണ്ട്.. കാരണം, വീട്ടിലെ സ്ഥാനം തെറ്റിയിരിക്കുന്ന ഓരോ വസ്തുക്കളും കാണുമ്പോൾ എനിക്ക് ദേഷ്യം വരും. ഞാൻ അത്രയും കഷ്ടപ്പെട്ടാണ്‌ അവയെല്ലാം അവിടെ എത്തിച്ച് സൂക്ഷിക്കുന്നത്. അതിനെ പരിപാലിക്കേണ്ടത്‌ എന്നെപ്പോലെ തന്നെ അവരുടെയും കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാലും, അറിയാതെ സംഭവിക്കുന്ന ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. അത്‌ എന്‍റെ സമയദോഷത്തിന്‍റെ ഭാഗമായിട്ടാണ് ഞാൻ കാണാറുള്ളത്‌. “

shortlink

Related Articles

Post Your Comments


Back to top button