മൊബൈൽ ഫോൺ കമ്പനിയുടെ ഷോറൂം ഉത്ഘാടനത്തിനായി പ്രമുഖ ബോളിവുഡ് നടിയും, പോൺ താരവുമായ സണ്ണി ലിയോൺ ഈ കഴിഞ്ഞ 17’ന് കൊച്ചിയിൽ എത്തിയത് ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. എം.ജി.റോഡിലും പരിസരത്തുമായി ആയിരക്കണക്കിന് ആരാധകരാണ് തടിച്ചു കൂടിയത്. അതിലൂടെ കനത്ത ട്രാഫിക് ബ്ലോക്ക് ഉണ്ടാവുകയും ചെയ്തു. ഒരു പോൺ താരത്തെ കാണാനായി മലയാളികൾ ഇത്രത്തോളം ആവേശം കാണിച്ചതിനെ ചൊല്ലി ഏറെ വിമർശനങ്ങളും, അനുകൂല അഭിപ്രായങ്ങളും ഉയർന്നിരുന്നു. അന്ന് ആ പരിപാടി അവതരിപ്പിച്ച രഞ്ജിനി ഹരിദാസിനും ഈ വിഷയത്തിൽ ചിലത് പറയാനുണ്ട്.
സണ്ണി ലിയോണിനെ കാണാനായി അത്രത്തോളം ആളുകൾ അവിടെ തടിച്ചു കൂടിയതിൽ അപാകതയൊന്നുമില്ല എന്നാണ് രഞ്ജിനിയുടെ അഭിപ്രായം. അതിനെ ലൈംഗിക താൽപര്യമായി കാണാതെ, ഒരു തരം കൗതുകമായി കണ്ടു കൂടെ എന്നാണ് രഞ്ജിനി ചോദിക്കുന്നത്. ആ ഒരു ദിവസത്തെ എല്ലാ പ്രശ്നങ്ങളും മറന്ന് ആളുകൾ അവിടെ ആഘോഷിക്കുകയാണ് ഉണ്ടായത്. അതിന് സണ്ണിയോട് നമ്മൾ നന്ദി പറയുകയാണ് വേണ്ടത്. ആ സ്ഥാനത്ത് നമ്മുടെ ഒരു പോൺ താരം അവിടെ എത്തിയാൽ ഇത്രത്തോളം ജനസമ്മിതി ലഭിക്കുമായിരുന്നോ എന്നും, ചിലപ്പോൾ കപട സദാചാരവാദികളുടെ ഇടപെടലുകൾ കാരണം രംഗം വഷളായേനെ എന്നും രഞ്ജിനി പറയുന്നു.
പോൺ വീഡിയോ സ്വകാര്യ നിമിഷങ്ങളിൽ രസിച്ചിട്ട് പരസ്യമായി സദാചാരം പ്രസംഗിക്കുന്നവർക്ക് മാത്രമാണ് ഈ വിഷയത്തിൽ പ്രശ്നമുള്ളതായി തോന്നുന്നത്. നമ്മുടെ നാട്ടിൽ മാത്രമേ ഇങ്ങനെയുള്ളൂ. സ്ത്രീകളെ കുറ്റം പറയാനായി അവരെ ലൈംഗികതയുമായി ബന്ധപ്പെടുത്തിയിട്ടാണ് അപമാനിക്കുന്നത്. ഇത് ശരിയായ പ്രവണതയല്ലെന്നും രഞ്ജിനി പറയുന്നു. സമൂഹ മാധ്യമങ്ങളിൽ എല്ലാവരും നല്ല ഭാഷ ഉപയോഗിക്കണം. വളർന്നു വരുന്ന കുട്ടികൾക്കും അത് സഹായകമാകും, എന്നും രഞ്ജി ഹരിദാസ് അഭിപ്രായപ്പെടുന്നു.
Post Your Comments