GeneralIndian CinemaLatest NewsMollywoodNEWS

ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും

നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റു ചെയ്ത നടൻ ദിലീപിന് ജാമ്യം നല്‍കുന്നത് പരിഗണിക്കാനായി വാദം നാളെയും തുടരുന്നതാണ്. പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളിന്മേൽ അഡ്വ രാമൻപിള്ളയുടെ നേതൃത്വത്തിൽ പ്രതിഭാഗത്തു നിന്നും അതിശക്തമായ എതിർവാദങ്ങളാണ് കോടതിയില്‍ നടക്കുന്നത്.

രാവിലെ 10.30’നു തുടങ്ങിയ വാദം മണിക്കൂറുകളായി നീളുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കിട്ടിയതിനാൽ ആ വിഷയത്തില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞ സ്ഥിതിയ്ക്ക് ഇനിയും ദിലീപിനെ കസ്റ്റഡിയില്‍ വയ്ക്കേണ്ട ആവശ്യമില്ല എന്ന് രാമന്‍പിള്ള കോടതിയെ അറിയിച്ചു. പള്‍സര്‍ സുനിയ്ക്കെതിരെ നിലവില്‍ 28 കേസുകളുണ്ടെന്നും, അത്തരത്തിലുള്ള ഒരു ക്രിമിനലായ അയാളെ ഉൾപ്പെടുത്തി ദിലീപിനെതിരെ കള്ളക്കേസ് ചമയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയും, സുനിയും തമ്മിൽ നേരത്തെ പരിചയമുള്ളതു കാരണം അവർ തമ്മിലുള്ള വ്യക്തിവിരോധമാണ് പ്രതിയെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും രാമന്‍ പിള്ള വാദിച്ചു.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പലരും ദിലീപിനെ കുടുക്കാനായി പദ്ധതിയിട്ടിരുന്നതിനാല്‍, ഒരു ക്രിമിനലായ പള്‍സര്‍ സുനിയുടെ വാക്കുകള്‍ വിശ്വസിക്കരുതെന്നും പ്രതിഭാഗം വാദത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button