ദിലീപിന്റെ ജാമ്യത്തിൽ ഹൈക്കോടതി വിധി പറയാനിരിക്കെ മജിസ്‌ട്രേറ്റ് കോടതി വിധി ഇങ്ങനെ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെ മജിസ്‌ട്രേറ്റ് കോടതിയുടെ വിധിവന്നു. അങ്കമാലി കോടതിയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി ഉത്തരവിട്ടത്. സെപ്തംബര്‍ 2 വരെയാണ് റിമാന്‍ഡ് നീട്ടിയിട്ടുള്ളത്.
ദിലീപ് നല്‍കിയ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുകയാണ്. ഈ സമയത്താണ് അങ്കമാലി കോടതിയുടെ പുതിയ ഉത്തരവ്. ഹൈക്കോടതി ജാമ്യം നല്‍കിയില്ലെങ്കില്‍ ദിലീപ് ഓണനാളുകളില്‍ ജയിലില്‍ കഴിയേണ്ടിവരുമെന്നാണ് സൂചന.
കഴിഞ്ഞ വെളളിയാഴ്ചയാണ് ദിലീപ് രണ്ടാം തവണ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ചാണ് വാദം ഇന്നത്തേക്ക് മാറ്റിയത്. ചില പൊലീസുദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് താന്‍ കേസില്‍ പ്രതിയായതെന്ന വാദമാണ് ദിലീപ് പ്രധാനമായും ഉന്നയിക്കുന്നത്.
Share
Leave a Comment