ചെറിയ ചിത്രങ്ങളെ തിയേറ്ററുകാര്‍ അവഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ പലപ്പോഴും പുരത്തുവരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ ചിത്രത്തെ തകര്ക്കാനുനുള്ള ശ്രമം നടത്തുകയാണെന്ന് സംവിധായകന് ഷെബി ചൗഘട്ട് പറയുന്നു. ബോബി എന്ന തന്റെ ചിത്രത്തെ വമ്പന്‍ ചിത്രം വിഴുങ്ങുകയാണെന്ന പരാതിയിലാണ് ഷെബി. ചിത്രം റിലീസ് എത്തി ഒരാഴ്ച കഴിഞ്ഞില്ല. ഇത്തരം ചിത്രങ്ങള്‍ക്ക് മൗത്ത് പബ്ളിസിറ്റിയാണല്ലോ പ്രധാനം. അതിനുള്ള അവസരം പോലും നിഷേധിക്കപ്പെടുകയാണ്. തങ്ങള്‍ ഒരു ജീവന് മരണ പോരാട്ടത്തിലാണെന്ന് ഷെബി ഫേസ്ബുക്കില്‍ കുറിച്ചു. 24 ന് റിലീസ് ആവുന്ന വമ്പന്‍ അന്യഭാഷാ ചിത്രത്തിന്റെ പോസ്റ്റര്‍ ഇപ്പോഴേ ബോബിയുടെ പോസ്റ്ററുകള്‍ക്ക് മേല്‍ പതിച്ചുകഴിഞ്ഞു.
ഉദാത്തമായ സൃഷ്ടിയൊന്നുമല്ലെങ്കിലും ഇതൊരു ചെറിയ നല്ല സിനിമയാണ്. അന്യഭാഷാസിനിമകളുടെ കടന്നു കയറ്റമൊന്നും അവസാനിപ്പിക്കണമെന്ന് പറയുന്നില്ല, പകരം നല്ലതെങ്കില്‍ 24 ന് മുന്‍പേ ചെന്ന് കണ്ടില്ലെങ്കില്‍ പടം അവിടെ ഉണ്ടാവില്ലന്ന് മാത്രം ആകുലപ്പെടുകയാണ്.
മണിയന്‍പിള്ള രാജുവിന്റെ മകന് നിരഞ്ജ് ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് ബോബി. മിയ നായികയാവുന്ന ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്,പാഷാണം ഷാജി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.
Post Your Comments