ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സിലെ താരങ്ങള്‍ വീണ്ടും ഒരു ചിത്രത്തിനായി ഒരുമിച്ചെത്തുന്നു. കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതി സജി സുരേന്ദ്രന് സംവിധാനം ചെയ്യുന്ന ‘ചാര്‍ലീസ് ഏയ്ഞ്ചല്‍’ എന്ന ചിത്രത്തിലാണ് ചങ്ക്സിലെ താരങ്ങളായ ബാലു വര്‍ഗീസ്, ഗണപതി, ധര്മജന് എന്നിവര്‍ വീണ്ടുമെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
കൃഷ്ണ പൂജപ്പുരയുടെ ഫേസ്ബുക്ക് പോസ്റ്റ്
സജി സുരേന്ദ്രനും ഒത്തു തുടർച്ചയായ എട്ടാമത്തെ സിനിമ “ചാർലീസ് ഏയ്ഞ്ചൽ ”
ഇവർ വിവാഹിതരായാൽ മുതൽ തുടരുന്ന ഞങ്ങളുടെ കൂട്ടുകെട്ടിൽ ഒരു റൊമാന്റിക് കോമഡി.
ബാലു വർഗീസ്, ഗണപതി, ധർമജൻ, ലാൽ, രഞ്ജി പണിക്കർ, അലൻസിയർ, ബൈജു,
പാഷാണം ഷാജി, ബിബിൻ ജോർജ്, സോഹൻ സീനുലാൽ, മിഥുൻ രമേശ്, ഷഹീൻ സിദ്ദിഖ്, സതീഷ് ചന്ദ്രൻ, അനാർക്കലി, ലെന, പേളി മാണി, ആര്യ, ശാലിൻ സോയ
തുടങ്ങി കേരളത്തിന്റെ പ്രിയതാരങ്ങൾ അഭിനയിക്കുന്നു.
ഓരോ സിനിമയും ഓരോ പ്രതീക്ഷയാണ്…. സ്വപ്നമാണ്.
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പിന്തുണയും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതരിപ്പിക്കുന്നു….
Post Your Comments