ദിനംപ്രതി റോഡപകടത്തില്‍ നഷ്ടപ്പെടുന്ന ജീവനുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. അമിത വേഗതയും അശ്രദ്ധയും മൂലം അപകടത്തില്‍പെട്ടു കിടക്കുന്നവരെ കണ്ടാല്‍ മുഖം കുനിച്ചു നടക്കുന്നവരായി നമ്മള് മാറിക്കഴിഞ്ഞു. റോഡില്‍ അപകടത്തില്‍ പ്പെട്ട് മരണത്തോട് മല്ലിട്ട് കിടക്കുന്നവരെ കണ്ടാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയ്യാറല്ല. ഇതിന്റെ പുറകെ പോയി എന്തിനു പുലിവാല് പിടിക്കണമെന്ന ചിന്തയാണ് എല്ലാവര്ക്കും. എന്നാല്‍ കരുണയും സഹജീവി സ്നേഹവും നശിച്ചിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് നടി കനിഹ ചെയ്ത പ്രവര്‍ത്തി.
കനിഹയുടെ കുറിപ്പ്:
നിങ്ങളിലെത്രപേര്‍ക്ക് ഒരു ജീവന് രക്ഷിക്കാനുള്ള അവസരം കിട്ടാറുണ്ട് എന്നെനിക്കറിയില്ല. ഇന്ന് മകന് റിയാഹിയെ സ്കൂളില്‍ വിട്ടു വരുന്ന വഴി എനിക്ക് അങ്ങനെ ഒരു അവസരം കിട്ടി.
എന്റെ കണ്ണിന്റെ മുന്നില്‍, രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്രായം ചെന്ന ഒരാള്‍ വീണു കിടക്കുന്നു.
സംഭവം കണ്ടവര്‍ ഒന്ന് വന്ന് നോക്കി പോകുന്നു.. കാറുകളും നിര്‍ത്തിയില്ല. ഞാന്‍ അടുത്ത് പോയി നോക്കി. ഇടത് കാല് ഒടിഞ്ഞിരുന്നു. രക്തത്തില്‍ കുളിച്ചു കിടക്കുകയാണയാള്‍.
വേറെ ഒന്നും ആലോചിച്ചില്ല, അയാളെ എന്റെ കാറില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. എഫ് ഐ ആര് ഫയല്‍ ചെയ്തു. അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു
ഈ സംഭവം എന്നെ പിടിച്ചു കുലുക്കി. ഒരു യാഥാര്‍ത്ഥ്യം എന്റെ കണ് മുന്നില്‍. ആ സംഭവത്തിന്റെ നടുക്കം ഇപ്പോഴുമുണ്ടെങ്കിലും, ഒരു ജീവന് രക്ഷിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാന്‍.
ഒരാള്‍ക്കെങ്കിലും ഈ പോസ്റ്റ് കണ്ട് പ്രചോദനമാകട്ടെ എന്ന് കരുതിയാണ് ഇക്കാര്യം ഇവിടെ കുറിക്കുന്നത് എന്നും കനിഹ പറയുന്നുണ്ട്.
അപകടം നടന്ന ആളുടെ ചോര തന്റെ കാറില്‍ വീണുകിടക്കുന്ന ചിത്രത്തിനൊപ്പമാണ് കനിഹയുടെ ഫേസ്ബുക്ക് കുറിപ്പ്.
\
Post Your Comments