പ്രശസ്ത സംഗീത സംവിധായകൻ ഏ.ആർ.റഹ്മാന് തന്റെ ജീവിതത്തിൽ ഏറ്റവും അധികം കടപ്പാടുള്ള വ്യക്തിയാണ് മലയാളത്തിലെ പ്രഗത്ഭനായ സംഗീത സംവിധായകൻ എം.കെ.അർജുനൻ. റഹ്മാന്റെ അച്ഛൻ ആർ.കെ.ശേഖറിന്റെ ഗുരുവായിരുന്നു എം.കെ.അർജുനൻ. അച്ഛന്റെ മരണശേഷം റഹ്മാനും കുടുംബത്തിനും ഏറ്റവും അധികം സഹായങ്ങൾ ചെയ്തു കൊടുത്തതും, താങ്ങും തണലുമായി കൂടെ നിന്നതും എം.കെ.അർജുനൻ തന്നെയായിരുന്നു. അന്ന് ദിലീപ് എന്നായിരുന്നു റഹ്മാന്റെ പേര്. സംഗീത സംവിധായകനായി ‘റോജ’യിൽ അരങ്ങേറ്റം കുറിക്കുന്ന സമയത്താണ് മതം മാറി റഹ്മാനായത്. കസ്തൂരിയമ്മ എന്നായിരുന്നു അമ്മയുടെ പേര്.
മതം മാറിയതിനു ശേഷം റഹ്മാന്റെ വീട്ടിൽ മതാചാര്യന്മാരും, ശിഷ്യന്മാരും സ്ഥിരം സന്ദർശകരായി. മാസങ്ങൾ കൂടുമ്പോൾ പുതിയ സംഘവാകും പിന്നീടുണ്ടാവുക. പുതിയൊരു സിദ്ധനെക്കുറിച്ച് കസ്തൂരിയമ്മയ്ക്ക് കേട്ടറിവുണ്ടാകുമ്പോഴാണ് പഴയ കൂട്ടർക്കു സ്ഥാനചലനം സംഭവിക്കുന്നത്. അങ്ങനെ കൊല്ലത്തു നിന്നും ഒരിക്കൽ പുതിയൊരു സിദ്ധനും, കുറേ ശിഷ്യന്മാരും വന്നപ്പോൾ മുസ്ളീം അല്ലാത്ത അർജുനൻ മാസ്റ്ററുടെ സാന്നിധ്യം കുടുംബത്തിന് ദോഷമാണെന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. അങ്ങനെ, എല്ലാ മതവിഭാഗങ്ങളെയും ഒരു പോലെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന മാസ്റ്റർ ആ വീട്ടിൽ അന്യനായി. അദ്ദേഹത്തെ വീട്ടിൽ നിന്നും പുറത്താക്കി.
മലയാള സിനിമാ പിന്നണി ഗായിക ലതികയുടെ സഹോദരൻ എസ്.രാജേന്ദ്ര ബാബു ‘കോടമ്പാക്കം കുറിപ്പുകൾ’ എന്ന തന്റെ ആത്മകഥയിൽ പറഞ്ഞതാണ് ഇക്കാര്യം
Post Your Comments