GeneralLatest NewsMollywoodNEWSTV Shows

‘ഉപ്പും മുളകും’ സീരിയലിൽ നിന്നും ‘മുടിയൻ’ വിഷ്ണു പുറത്തായത് എന്തു കൊണ്ട്?

മലയാളത്തിലെ പരമ്പരാഗത ടെലിവിഷൻ സീരിയലുകളെയൊക്കെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് അസാധ്യമായ മുന്നേറ്റം നടത്തുകയാണ് ഫ്‌ളവേഴ്‌സ് ടി.വി’യിൽ സംപ്രേഷണം ചെയ്യുന്ന ‘ഉപ്പും മുളകും’. രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന സീരിയൽ കുടുംബപ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നു എന്നതിന്റെ തെളിവാണ് അതിന്റെ ടി.ആർ.പി റേറ്റിംഗിലെ ഉയർച്ച സൂചിപ്പിക്കുന്നത്. ബാലു (ബിജു സോപാനം) എന്ന അച്ഛനും, നീലു (നിഷ) എന്ന അമ്മയും, മക്കളായ ‘മുടിയൻ’ വിഷ്ണു (ഋഷി.എസ്.കുമാർ), ലക്ഷ്മി (ജൂഹി റസ്‌തോഗി), കേശവ് (അൽസാബിത്), ശിവാനി (ശിവാനി) എന്നിവരും അടങ്ങിയ കുടുംബത്തിലെ രസകരമായ സംഭവങ്ങളാണ് സീരിയലിന്റെ പ്രമേയം. ഒന്നര വർഷങ്ങൾ കഴിഞ്ഞിട്ടും നാനൂറു എപിസോഡുകളോടെ ഇന്നും ഒന്നാം നമ്പറിൽ തുടരുകയാണ് ‘ഉപ്പും മുളകും’.

തുടക്കത്തിലുണ്ടായിരുന്ന അഭിനേതാക്കളിൽ എസ്.പി.ശ്രീകുമാർ ഉൾപ്പെടെ പലരും വിട്ടു പോയെങ്കിലും, പ്രധാന താരങ്ങളുടെ സാന്നിധ്യം പ്രേക്ഷകരെ ഏറെ ഹരം കൊള്ളിക്കുന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ സീരിയലിലെ മര്‍മ്മമായ ബാലു-നീലു കുടുംബത്തിലെ മൂത്ത പുത്രനായ ‘മുടിയന്‍’ വിഷ്ണുവിനെ അവതരിപ്പിക്കുന്ന ഋഷി.എസ്.കുമാര്‍ തന്നെ അതിൽ നിന്നും പുറത്തായിരിക്കുകയാണ്. മികച്ചൊരു ഡാന്‍സര്‍ കൂടിയായ ഋഷി തന്റെ ടീമുമൊത്ത് ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കായി പോകുന്നതു കൊണ്ടാണ് ‘ഉപ്പും മുളകും’ സീരിയലില്‍ നിന്നും പുറത്തു പോകേണ്ടി വരുന്നത്. തേനീച്ചക്കൂടു പോലെയുള്ള മുടിയുമായി വരുന്ന ‘മുടിയന്‍’ വിഷ്ണു എന്ന കഥാപാത്രം സീരിയലിലെ ഏറെ രസകരമായ ഒന്നായിരുന്നു.

എന്തായാലും തുടര്‍ച്ചയായി വര്‍ഷങ്ങളോളം ആര്‍ക്കും സീരിയലില്‍ മാത്രം അഭിനയിച്ച് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെങ്കിലും, ‘ഉപ്പും മുളകും’ ടീമില്‍ നിന്നും ആരും പോകരുത് എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. സോഷ്യല്‍ മീഡിയയില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രോത്സാഹനം കിട്ടുന്ന മലയാളം ടെലിവിഷന്‍ പരിപാടിയും ‘ഉപ്പും മുളകും’ തന്നെയാണ്.

shortlink

Related Articles

Post Your Comments


Back to top button