
സ്വന്തം പ്രതിമ സ്ഥാപിച്ചിരിക്കുന്നതിനു ചുവട്ടിലായി സുഖമായ നിദ്രയിലാണ്ടു സൂപ്പര്‍ താരം ആര്‍നോള്‍ഡ് ഷ്വാസ്നഗര്‍ ഏവരെയും അമ്പരപ്പിച്ചിരിപ്പിക്കുകയാണ്. ആര്‍നോള്‍ഡ് ഷ്വാസ്നഗറിന്റെ ഈ കൗതുക ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റായി മാറിയിരിക്കുകയാണ്.
ബ്ലാകെറ്റ് പുതച്ചു സ്വന്തം പ്രതിമയ്ക്ക് താഴെ കിടന്നു സുഖമായി ഉറങ്ങുകയാണ് ഇതിഹാസ നായകന്‍.
“താരപ്പൊലിമയുള്ളപ്പോള്‍ അഭിനന്ദിക്കുന്ന ആളുകള്‍ താര പ്രഭ ഇല്ലാതാകുമ്പോള്‍ തള്ളി പറയുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സ്ഥാനത്തെയോ, നിങ്ങളുടെ ഉടമസ്ഥനെയോ നിങ്ങളുടെ ശക്തിയോ ബുദ്ധി ശക്തിയോ വിശ്വസിക്കരുത്. ഒരിക്കല്‍ നാം എല്ലാവരും എല്ലാം ഇട്ടെറിഞ്ഞു പോകേണ്ടവരാണ്. ജീവിച്ചിരിക്കുമ്പോള്‍ നന്മകള്‍ ചെയ്യൂ”.
തന്‍റെ പ്രതിമയ്ക്ക് താഴെകിടന്നു ഉറങ്ങുന്ന ഫോട്ടോ ചര്‍ച്ചയായ പശ്ചാത്തലത്തിലായിരുന്നു സൂപ്പര്‍ താരത്തിന്‍റെ പ്രതികരണം
Post Your Comments