GeneralNEWS

“സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്നതിനു മുന്‍പേ”….? മുകേഷിന്‍റെ ചോദ്യത്തിന് ബൈജുവിന്‍റെ കലക്കന്‍ മറുപടി!

ഏഷ്യനെറ്റ് സംപ്രേഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന കോമഡി ഷോയില്‍ കഴിഞ്ഞ ദിവസം അതിഥിയായി എത്തിയത് നടന്‍ ബൈജുവായിരുന്നു. പരിപാടിക്കിടെ ബൈജുവിനോട് മുകേഷ് ഒരു ചോദ്യം ചോദിച്ചിരുന്നു, ഇതിനു ബൈജു നല്‍കിയ മറുപടി പ്രേക്ഷകര്‍ക്ക് പുതിയ ഒരു അറിവും അല്‍പം ചിരിയും സമ്മാനിച്ചു. “സിനിമയില്‍ വരുന്നതിനു മുന്‍പേ ഏതെങ്കിലും കുട്ടിക്കാല ഓര്‍മ്മയുണ്ടോ?” എന്ന മുകേഷിന്‍റെ ചോദ്യത്തിനാണ് ബൈജു നര്‍മം കലര്‍ത്തി മറുപടി നല്‍കിയത്.

മുകേഷിന്‍റെ ആദ്യ ചിത്രമായ ബലൂണില്‍ ബൈജു മുകേഷിന്‍റെ കുട്ടിക്കാല കഥാപാത്രത്തിന് വേണ്ടി ശബ്ദം നല്‍കിയിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പേയുള്ള കുട്ടിക്കാല ഓര്‍മ്മ ഇതാണെന്നായിരുന്നു ചിരിയോടെ ബൈജു പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button