GeneralNEWS

“ലോകത്ത് സന്തോഷത്തിന് മാത്രമായ ഒരു ദേശമുണ്ട്”- ബ്ലോഗ്‌ എഴുത്തുമായി മോഹന്‍ലാല്‍

മൂന്ന്‍ മാസത്തെ ഇടവേളയ്ക്ക് ശേഷം ഓണസന്ദേശം അറിയിച്ചു കൊണ്ട് മോഹന്‍ലാലിന്‍റെ ബ്ലോഗ്‌. ഭൂട്ടാനില്‍ അവധി ആഘോഷിക്കുന്ന വേളയിലാണ് പുതിയ ബ്ലോഗുമായി മോഹന്‍ലാല്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്. ഭൂട്ടാനീസ് ഭാഷയില്‍ നന്മകള്‍ നേര്‍ന്നുകൊണ്ടാണ് (താഷി ദേ ലേ) മോഹന്‍ലാല്‍ ബ്ലോഗ് ആരംഭിക്കുന്നത്.
മോഹന്‍ലാലിന്‍റെ ബ്ലോഗിലെ പ്രസക്ത ഭാഗം

താഷി ദേ ലേ

ലോകത്ത് സന്തോഷത്തിന് മാത്രമായ ഒരു ദേശമുണ്ട്. ആ ദേശം ഹിമാലയ രാജ്യമായ ഭൂട്ടാനാണ്. പര്‍വ്വതങ്ങള്‍ക്കിടയില്‍ ഇന്ത്യയുമായും ചൈനയുമായും അതിര്‍ത്തി പങ്കിട്ട് കിടക്കുന്ന ഈ രാജ്യം സന്തോഷത്തിനും ആനന്ദത്തിലും വലിയ പങ്ക് നല്‍കുന്നു. മറ്റ് ലോകരാജ്യങ്ങളെല്ലാം മൊത്തം ആഭ്യന്തര ഉല്‍പാദനം ത്ങ്ങളുടെ ദേശത്തിന്റെ പുരോഗതിയുടെ അടയാളമായി കണക്കാക്കുമ്പോള്‍ ഭൂട്ടാന്‍ സ്വന്തം ദേശത്തിന്റെ മൊത്തം ആനന്ദത്തെയാണ് പുരോഗതിയായി കണക്കാക്കുന്നത്. ലോകം ദു:ഖമയമാണ് എന്ന് പറഞ്ഞ ബുദ്ധനെ ആരാധിയ്ക്കുന്ന ഒരു ദേശം മുന്‍ഗണന നല്‍കുന്നത് സന്തോഷത്തിന്!! സ്വന്തം ജീവിതത്തിന്റെ സവിശേഷമായ ക്രമീകരണത്തിലൂടെയും എല്ലാ കാര്യങ്ങളോടുമുള്ള വ്യത്യസ്തമായ സമീപനങ്ങളിലൂടെയും അവര്‍ ആ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.

ഓണത്തിന്റെ മിത്ത് ശരിയാണ് എന്ന് കൂടുതല്‍ നാം വിശ്വസിച്ച് പോവുന്നു. എല്ലാ മനുഷ്യരും സുഖവും അതില്‍ നിന്നുണ്ടാവുന്ന ആനന്ദവുമാണ് അന്വേഷിക്കുന്നത്. മനുഷ്യന്‍ ചെയ്യുന്നതെല്ലാം സുഖത്തിനും ആനന്ദത്തിനും വേണ്ടിതന്നെയാണ് എന്നിട്ടും എത്ര പേര്‍ സുഖവും അതിന്റെ ഭാഗമായുള്ള ആനന്ദവും അനുഭവിക്കുന്നു? എല്ലാവരും ഏതെങ്കിലും തരത്തില്‍ ദു:ഖിതരായിരിക്കും. നന്മയുടെ സന്തോഷത്തിന്റെയും ആഘോഷമായ ഓണത്തിന്റെ സ്വന്തം നാട്ടിലും.

ഭൂട്ടാന്‍ അവരുടെ ജീവിതത്തില്‍ ആനന്ദവും സന്തോഷവും നിലനിര്‍ത്തുന്നതും അതിനെ ദേശത്തിന്റെ അഭിമാനത്തിന്റെ മാനകമായി ഉയര്‍ത്തിക്കാണിക്കുന്നതും മനസിലാക്കാനാണ് ഞാന്‍ ഇവിടെയെത്തിയത്. സന്തോഷം തേടി മനുഷ്യന്‍ ലോകം മുഴുവന്‍ അലയുന്നത് പോലെ സന്തോഷത്തിന്റെ ദേശം തേടി പല നാടുകള്‍ക്ക് മുകളിലൂടെ പറന്നാണ് ഞാന്‍ ഈ ദേശത്തിന്റെ തലസ്ഥാനമായ തിമ്പുവിലും പുരാതന നഗരമായ പാരോയിലും എത്തിയത്. അത്ഭുതകരമായ ഈ ദേശത്തെ കാഴ്ച്ചകളും അനുഭവങ്ങളും ആനന്ദക്കാഴ്ച്ചകളും ഞാന്‍ തിരിച്ചെത്തിയതിന് ശേഷം എഴുതാം.

shortlink

Related Articles

Post Your Comments


Back to top button