CinemaGeneralMollywoodNEWS

ബൈക്ക് യാത്രയ്ക്കിടെ തന്‍റെ ഭാര്യയ്ക്ക് ഉറങ്ങുന്ന ശീലമുണ്ട്, ഒടുവില്‍ ഭീമന്‍ രഘു പ്രതിവിധി കണ്ടെത്തി!

ഭീമന്‍ രഘു എല്ലായ്പ്പോഴും വ്യത്യസ്തനാണ്. എന്ത് വിഷയവും നര്‍മത്തോടെ അവതരിപ്പിക്കുന്ന രസികനായ കലാകാരനാണ് അദ്ദേഹം. തന്‍റെ ജീവിതസഖിയുടെ വ്യത്യസ്തമായ ഒരു സ്വഭാവ രീതിയെക്കുറിച്ച് വിവരിക്കുകയാണ് ഭീമന്‍ രഘു. ബൈക്ക് യാത്രയ്ക്കിടെ തന്‍റെ ഭാര്യയ്ക്ക് ഉറങ്ങുന്ന ശീലമുണ്ടെന്ന് പറയുന്ന ഭീമന്‍ രഘു അവളുടെ സുരക്ഷയ്ക്കായി ഒരു പ്രതിവിധിയും താന്‍ തന്നെ കണ്ടെത്തിയെന്ന് വ്യക്തമാക്കുകയാണ് താരം. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭീമന്‍ രഘു തന്‍റെ ജീവിത സഖിയുമൊത്തുള്ള ഹൃദയസ്പര്‍ശിയായ നിമിഷത്തെക്കുറിച്ച് മനസ്സ് തുറന്നത്.

“സര്‍വീസില്‍ പ്രവേശിച്ച സമയത്തായിരുന്നു എന്റെ വിവാഹം, ഒരു പട്ടാളക്കാരന്റെ മകളെയായിരുന്നു ഞാൻ വിവാഹം കഴിച്ചത്. അതുകൊണ്ട് തന്നെ ചിട്ടയായ ജീവിതശൈലിയായിരുന്നു എന്റെ ഭാര്യ സുധയ്ക്ക്‌. ഭാര്യ എന്ന നിലയില്‍ എന്നോട് ഈ നിമിഷംവരെ ഒരു കാര്യവും അവൾ ആവശ്യപ്പെട്ടിട്ടില്ല. അഥവാ ഞാന്‍ അറിഞ്ഞുചെയ്താല്‍ തന്നെ ഒരു പുഞ്ചിരി മാത്രമേ സമ്മാനിക്കുകയുള്ളു . അന്ന് കൊച്ചി എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സമയം. ലാസ്റ്റ് ഫ്‌ളൈറ്റുകൂടി പോയിക്കഴിഞ്ഞ ശേഷമാണ് ഞാന്‍ വീട്ടിലേക്കു പോകുന്നത്. വീട്ടിൽ വന്ന ശേഷം ഭാര്യയുമൊത്ത് ഒരു സിനിമ കാണാൻ തിയേറ്ററിൽ പോയി. ഹിന്ദി, തമിഴ് സിനിമകള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഞാന്‍ ആസ്വദിച്ച് കാണും. സുധ തിയേറ്ററില്‍ക്കിടന്ന് സുഖമായി ഉറങ്ങും. അതാണ് പതിവ്. അങ്ങനെ ഒരിക്കല്‍ സിനിമ കണ്ട്‌ ഇറങ്ങി ക്വാര്‍ട്ടേഴ്‌സിലേക്ക് വരുന്നവഴിയില്‍ ഞാന്‍ ഓരോ കാര്യങ്ങള്‍ അവളോട് പറയുകയായിരുന്നു. പക്ഷേ തിരിച്ച് മറുപടിയൊന്നും കിട്ടുന്നില്ല. ബൈക്ക് നിര്‍ത്തി നോക്കിയപ്പോള്‍ എന്റെ പിറകില്‍ ചാരിക്കിടന്ന് ഉറങ്ങുകയാണ്. തട്ടിവിളിച്ചപ്പോള്‍ ഉറക്കച്ചടവില്‍ നിന്നും അവള്‍ എഴുന്നേറ്റു. ബുള്ളറ്റില്‍ യാത്രചെയ്യുമ്പോള്‍ പിറകിലിരിക്കുന്ന ആള്‍ ഉറങ്ങിയാല്‍ എന്തൊക്കെ അപകടങ്ങള്‍ വരുമെന്നറിയാമോ എന്ന ചോദ്യത്തിന് അവള്‍ നല്‍കിയ മറുപടി എന്താണെന്നോ?”ഇന്ന് മാത്രമല്ലല്ലോ, എപ്പോഴും ഇങ്ങനെയല്ലേ വരുന്നത്!” എന്നായിരുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. ഒടുവില്‍ ഒരു സൂത്രം കിട്ടി.
സിനിമ കണ്ടിറങ്ങിവന്ന് ബുള്ളറ്റില്‍ ഇരിക്കുമ്പോള്‍ കട്ടിയുള്ള തുണികൊണ്ട് അവളെ ചേര്‍ത്ത് ഞാന്‍ വയറില്‍കെട്ടി വയ്ക്കും. അപ്പോള്‍പ്പിന്നെ വീടുവരെ സുരക്ഷിതമായി അവിടെത്തന്നെ ഇരുന്നോളും.”

shortlink

Related Articles

Post Your Comments


Back to top button