ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ നായകന് വിരാട് കോലിക്ക് ആത്മവിശ്വാസം പകരാന്‍ കാമുകി അനുഷ്ക ശര്‍മ്മയും കൂട്ടിനുണ്ട്. ക്രിക്കറ്റ് മാച്ചും, പരീശീലനവും ഇല്ലാത്ത അവസരത്തില്‍ ഇവര്‍ ഒഴിവു നേരം പ്രയോജനപ്പെടുത്തുന്നത് മഹത്തായ ചില കാര്യങ്ങള്‍ ചെയ്തു കൊണ്ടാണ്. ശ്രീലങ്കയിലെ എലിഫന്റ് ഓര്‍ഫനേജില്‍ സന്ദര്‍ശനം നടത്തിയ അനുഷ്ക ഇപ്പോള്‍ കോലിക്കൊപ്പം ചേര്‍ന്ന് ചെടികള്‍ നട്ടുപിടിപ്പിക്കുന്ന തിരക്കിലാണ്. ഇവരുടെ മാതൃകപരമായ പ്രവൃത്തിയില്‍ ആരാധകരും പിന്തുണ നല്കി രംഗത്ത് എത്തിയിരിക്കുകയാണ്. ‘പ്രകൃതിയെ പ്രണയിക്കുന്നവര്‍’ എന്ന കുറിപ്പോടെ ചെടികള്‍ നട്ടുപിടിപ്പിക്കുന്ന ചിത്രം കോലി തന്റെ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
Post Your Comments