
ബോളിവുഡ് താരം ഷാരൂഖിന്‍റെ മകന്‍ ആര്യന്റെ ലുക്ക് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെ എയർപോർട്ടിൽ എത്തിയ ഷാരൂഖിന്റെയും, ആര്യന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ലുക്കിലും സ്റ്റൈലിലുമൊക്കെ അച്ഛന്റെ തനിപകര്‍പ്പാണ് ആര്യന്‍. വൈറ്റ് ടീഷർട്ടും ബ്ലാക് ലെതർ ജാക്കറ്റും ധരിച്ച് ഒരേപോലുള്ള കൂളിങ് ഗ്ലാസും വച്ചാണ് ഇരുവരും എയര്‍പോര്‍ട്ടില്‍ എത്തിയത്. അമേരിക്കയിൽ ഫിലിം മേക്കിംഗ് കോഴ്സ് പഠിക്കുന്ന ആര്യന്‍ അധികം വൈകാതെ സിനിമയിലെത്തുമെന്നാണ് ബോളിവുഡ് സിനിമാ ലോകം പറയുന്നത്.
Post Your Comments