CinemaGeneralKollywoodNEWS

സ്വയം പ്രഖ്യാപിത ഫാന്‍ ക്ലബ്ബുകള്‍ക്കെതിരെ സൂപ്പര്‍ താരം അജിത്ത്

തമിഴിലെ സൂപ്പര്‍ താരം അജിത്ത് സ്വയം പ്രഖ്യാപിത ഫാന്‍ ക്ലബ്ബുകള്‍ എന്ന പേരില്‍ വിലസുന്ന ചിലരുടെ അഭിപ്രായ പ്രകടനങ്ങളെ നിശിതമായി വിമര്‍ശിക്കുകയാണ്. മറ്റുനടന്മാരുടെ ഫാന്‍സ്‌ അസോസ്സിയേഷനെയും, നടനെയും അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്ന, തന്‍റെതെന്ന് സ്വയം പ്രഖ്യാപിക്കുന്ന ആരാധക സംഘത്തെയാണ് അജിത്തിന്‍റെ ലീഗല്‍ ടീം ലക്ഷ്യം വയ്ക്കുന്നത്. അജിത്തിന് വേണ്ടി അദ്ദേഹത്തിന്റെ ലീഗല്‍ ടീമാണ് വിശദീകരണ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.

വിശദീകരണ കുറിപ്പിലെ പ്രസക്ത ഭാഗം ഇങ്ങനെ

“ഇത്രകാലത്തെ സിനിമാജീവിതത്തില്‍ പിന്തുണ നല്‍കിയ യഥാര്‍ഥ ആരാധകര്‍ക്കും സിനിമാ പത്രപ്രവര്‍ത്തകര്‍ക്കും നിരൂപകര്‍ക്കും പൊതുജനത്തിനും നന്ദി അറിയിക്കുമ്പോള്‍ത്തന്നെ ഞങ്ങളുടെ കക്ഷിക്ക് ഔദ്യോഗികമായി ആരാധകസംഘങ്ങളൊന്നുമില്ലെന്നും അറിയിക്കുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളിലൊന്നും ഞങ്ങളുടെ കക്ഷിക്ക് ഔദ്യോഗിക പേജോ അക്കൗണ്ടോ ഇല്ല. എന്നാല്‍ സ്വയം പ്രഖ്യാപിതരായ ചില വ്യക്തികളും സംഘങ്ങളും സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ അവരുടെ വ്യക്തിഗത അഭിപ്രായങ്ങള്‍ ഞങ്ങളുടെ കക്ഷിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുകയാണ്.

ഇത്തരക്കാര്‍ സിനിമാമേഖലയിലുള്ളവരെയും പത്രപ്രവര്‍ത്തകരെയും നിരൂപകരെയുമൊക്കെ പരിഹസിക്കുന്നുണ്ട്. അത്തരക്കാരെ തിരിച്ചറിയേണ്ടതുണ്ട്. അതേസമയം തന്റെ പേരുപയോഗിച്ച് മറ്റുള്ളവര്‍ നടത്തിയിട്ടുള്ള അഭിപ്രായപ്രകടനങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുള്ളപക്ഷം അതില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നതായി ഞങ്ങളുടെ കക്ഷി അറിയിക്കുന്നു..”

shortlink

Related Articles

Post Your Comments


Back to top button