സല്മാന് ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദബാംഗിന്റെ മൂന്നാം പാര്‍ട്ടില്‍ നായികയായി എത്തുന്നത് താരത്തിന്റെ കാമുകിയായ ലുലിയ വാന്റര്‍ എന്നാണ് പുതിയ റിപ്പോര്‍ട്ട്. ആദ്യ രണ്ടു ഭാഗങ്ങളിലും നായികയായിരുന്ന സൊനാക്ഷിയോടോപ്പം ലുലിയയും അഭിനയിക്കുമെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഒദ്യോഗിക സ്ഥിരീകരണമോ, സല്‍മാന്റെ പ്രതികരണമോ ഉണ്ടായിട്ടില്ല. ദംബാഗിന്റെ മൂന്നാം ഭാഗം കോളിവുഡ് സൂപ്പര്‍ താരം പ്രഭുദേവ സംവിധാനം ചെയ്യുന്നതായും വാര്‍ത്തകളുണ്ട്. പ്രകാശ് രാജ്, അര്‍ബാസ് ഖാന്, വിനോദ് ഖന്ന എന്നിവരായിരുന്നു ദബാംഗ്-2വിലെ മുഖ്യ താരങ്ങള്‍. 2010-ലായിരുന്നു ‘ദബാംഗ്’ റിലീസ് ചെയ്തത്. അധികം ഇടവേള എടുക്കാതെ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ദബാംഗിന്റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.
Post Your Comments