ബോളിവുഡില്‍ രജപുത്ര റാണിയായ റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചിത്രമാണ് പത്മാവതി. ഈ ചിത്രത്തില്‍ പത്മാവതിയ്ക്ക് വേണ്ടി ആദ്യം സമീപിച്ചത് സല്മാന് ഖാനെയും ഐശ്വര്യ റായിയെയുമാണെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ബന്‍സാലി ഇക്കാര്യം വെളിപ്പെടുത്തിയത്.
മുന്‍കാമുകനായിരുന്ന സല്മാന് ഖാനൊപ്പം അഭിനയിക്കാന്‍ ഐശ്വര്യ സമ്മതിച്ചു. പക്ഷെ ഒരു നിബന്ധന മുന്നോട്ട് വച്ചു. ചിത്രത്തില്‍ വില്ലനായ അലാദ്ദീന്‍ ഖില്‍ജിയുടെ വേഷം സല്മാന് അവതരിപ്പിക്കണമെന്നായിരുന്നു ഐശ്വര്യയുടെ നിബന്ധന . പക്ഷെ വില്ലനാകാന്‍ സല്മാന് തയ്യാറല്ലായിരുന്നു. അങ്ങനെയാണ് താന്‍ ആ ശ്രമം ഉപേക്ഷിച്ചതെന്നു ബന്‍സാലി പറയുന്നു.
രണ്ട് വര്‍ഷം മുന്‍പാണ് ഈ സംഭവം. തുടര്‍ന്ന് കുറച്ചുകൂടി കാലം ബന്‍സാലി പത്മാവതിക്ക് വേണ്ടി താന്‍ കാത്തിരുന്നുവെന്നും ബന്‍സാലി പറയുന്നു. തീരുമാനങ്ങള്‍ ഒത്തുപോകാത്തതിനെ തുടര്‍ന്ന് രാംലീല, ബാജിറാവും മസ്താനി എന്നീ തന്റെ ചിത്രങ്ങളില്‍ നായികാനായകന്മാരായ ദീപിക പദുക്കോണിനെയും രണ്‍വീര്‍ സിംഗിനെയും മുഖ്യകഥാപാത്രങ്ങളാക്കി പത്മാവതി ഒരുക്കുകയായിരുന്നു.
റാണി പത്മാവതിയായി ദീപിക വേഷമിടുന്നു. അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ എത്തുമ്പോള്‍ ഷാഹിദ് കപൂറാണ് പത്മാവതിയുടെ ഭര്‍ത്താവ് റാവല്‍ രത്തന്‍ സിംഗിനെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം നവംബറില്‍ ചിത്രം പുറത്തിറങ്ങും.
Post Your Comments