
തെന്നിന്ത്യന്‍ നടി പ്രിയാമണി വിവാഹിതയാകുകയാണ്. കാമുകന്‍ മുസ്തഫ രാജാണ് വരന്‍. വ്യത്യസ്ത മതവിശ്വാസികള്‍ ആയതിനാല്‍ വിവാഹം ഏത് മതാടിസ്ഥാനത്തിലാണ് നടക്കുകയെന്ന് ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. വിവാദങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടിയുമായി ഒടുവില്‍ പ്രിയാമണി എത്തി.
പ്രിയാമണിയുടെ വാക്കുകള്‍ ഇങ്ങനെ: ഞങ്ങള്‍ രണ്ട് മതത്തില്‍ പെട്ട ആള്‍ക്കാരാണ്. രണ്ട് മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്തണം എന്നാഗ്രഹമില്ല. അതുകൊണ്ടാണ് വിവാഹം നേരിട്ട് രജിസ്റ്റര്‍ ഓഫീസില്‍ പോയി ചെയ്യാന്‍ തീരുമാനിച്ചത്. എല്ലാം ഭംഗിയായി നടന്നാല്‍ രജിസ്റ്റര്‍ വിവാഹം നടത്താം എന്നത് ഞങ്ങള്‍ നേരത്തെ തന്നെ ഒരുമിച്ചെടുത്ത തീരുമാനിച്ച കാര്യമാണ്. അത് തന്നെയാണ് ഏറ്റവും ഉചിതവും. വിവാഹം ബാഗളൂരില്‍ ലളിതമായി നടക്കും. തൊട്ടടുത്ത ദിവസം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിവാഹ സത്കാരം നല്‍കും’- പ്രിയാമണി പറയുന്നു.
ബംഗുളുരുവില്‍ ഇവന്റ് മാനേജ്മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ രാജ്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒരു ഐപിഎല്‍ ചടങ്ങില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. 23ന് ബംഗളുരുവില്‍ വച്ചാണ് പ്രിയമണിയും ബിസിനസുകാരനായ മുസ്തഫയും തമ്മിലുള്ള വിവാഹം. മൂന്ന് മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
Post Your Comments