നല്ല ഭക്ഷണം തന്ന് തോല്പിക്കുന്നവരാണ് മലപ്പുറത്തുകാരെന്നു നടന് ഹരിശ്രീ അശോകന്. ജില്ലാ ടൂറിസം പ്രമോഷണ് കൗണ്‍സില്‍ കോട്ടക്കുന്നില്‍ നടത്തുന്ന ഭക്ഷ്യമേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു നടന്റെ പ്രതികരണം. സ്നേഹമാണ് മലപ്പുറം ജില്ലയുടെ മുഖമുദ്ര. നാടിന്റെ മതസൗഹാര്‍ദ്ദം കേളി കെട്ടതാണെന്നും ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
ജില്ലാ ടൂറിസം പ്രമോഷണ് കൗണ്‍സില്‍ സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്, അബ്ദുള്‍ സത്താര്‍ താട്ടയില്‍, അന്‍വര്‍ ഹുസൈന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments