നിവിന്‍ പോളി ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കാതിരുന്നതിനെ വിമര്‍ശിച്ച് സിനിമാ വാരികയായ നാന രംഗത്തെത്തിയിരുന്നു. ശ്യാമപ്രസാദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഹേയ് ജൂഡ് എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങള്‍. സിനിമയിലെ ചിത്രീകരണ ദൃശ്യങ്ങള്‍ എടുക്കുന്നതില്‍ നിന്നും നിവിന്‍ പിന്മാറുകയും നായികയായ തൃഷയെയും നിവിന്‍ പിന്തിരിപ്പിച്ചെന്നാണ് നാനയുടെ ആരോപണം. സിനിമയുടെ നിര്‍മാതാവ് അനില്‍ അമ്ബലക്കരയും ശ്യാമപ്രസാദും സമ്മതം നല്‍കിയിട്ടും നിവിന്‍ പോളി ചിത്രം പകര്‍ത്തുന്നത് വിലക്കിയെന്നും നാന ആരോപിക്കുന്നു.
എന്നാല്‍ നാനയുടെ ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കാതിരുന്നത് സംവിധായകന്റെ നിര്‍ദേശപ്രകാരമെന്ന് നിവിന്‍ പോളിയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് സംവിധായകന് ശ്യാമപ്രസാദ് ഉടന്‍ ഫേസ്ബുക്കിലൂടെ പ്രതികരിക്കുമെന്നും ഇവര്‍ പറയുന്നു.
Post Your Comments