കെഎസ്എഫ്ഡിസി നേതൃത്വത്തില്‍ സംസ്ഥാനത്ത് 30 തിയേറ്ററുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി എകെ ബാലന്. നാനൂറോളം തിയേറ്ററുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ കൈവശമുള്ള പദ്ധതികള്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമത്തില്‍ നിന്നു ഒഴിവാക്കപ്പെട്ട തിയേറ്ററുകള്‍ നവീകരിച്ചു കൊണ്ട് വരാനാണ് സര്‍ക്കാര്‍ ലക്ഷ്യം. നോര്‍ത്ത് പറവൂരിലെ നവീകരിച്ച കൈരളി ശ്രീ തിയേറ്ററുകള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ തിയേറ്ററുകള്‍ എത്തുന്നതോടെ എ ക്ലാസ് തിയേറ്ററുകളുടെ മേധാവിത്വം അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments