CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ഏതൊരു സ്ത്രീയും ഒരു പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്ന രണ്ടു കാര്യങ്ങള്‍ മോഹന്‍ലാലില്‍ നിന്നും ലഭിക്കും; ശ്വേതാ മേനോന്‍

 
മലയാളത്തിന്റെ താര രാജാവാണ് മോഹന്‍ലാല്‍. ദക്ഷിണേന്ത്യയില്‍ തന്നെ ധാരാളം ആരാധകര്‍ ഉള്ള മോഹന്‍ലാലിന്റെ പെരുമാറ്റ രീതിയെക്കുറിച്ചും വിനയത്തെക്കുറിച്ചും സിനിമരംഗത്ത് ഉള്ള പലരും വാചാലരായിട്ടുണ്ട്. ഏതൊരു സ്ത്രീയും ഒരു പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്ന ബഹുമാനവും സംരക്ഷണവും മോഹന്‍ലാല്‍ നല്‍കുമെന്നു നടി ശ്വേതാ മേനോന്‍ പറയുന്നു. ഒരു അഭിമുഖത്തിനിടയിലാണ് മോഹന്‍ലാലിനെക്കുറിച്ച് താരം ഇങ്ങനെ പറഞ്ഞത്. കൂടെ പത്തു പേരുണ്ടെങ്കില്‍ എല്ലാവരേയും കെയര്‍ ചെയ്യാന്‍ അദ്ദേഹത്തിനറിയാമെന്നും താരം കൂട്ടിച്ചേര്‍ത്തു.
 
”എല്ലാവരേയും തുല്ല്യരായി പരിഗണിക്കും. ആളുകളെ സംരക്ഷിക്കുന്ന കാര്യത്തിലോ പരിഗണിക്കുന്ന കാര്യത്തിലോ അദ്ദേഹം വലുപ്പചെറുപ്പം നോക്കാറില്ല. അതുകൊണ്ട് മോഹന്‍ലാല്‍ കൃഷ്ണനാണ് എന്നു തോന്നിട്ടുണ്ട്. നന്നായി ആഹാരം കഴിക്കുകയും മറ്റുള്ളവരെ കഴിപ്പിക്കുകയും ചെയ്യുന്നയാളാണു മോഹന്‍ലാല്‍. ഏതൊക്കെ ഭക്ഷണം കഴിച്ചു തടിച്ചാലും ആ തടിവച്ച് അദ്ദേഹം എന്തും ചെയ്യും” ശ്വേത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button