മലയാളികള്‍ക്ക് എക്കാലത്തും നിരാശാ കാമുകന്റെ രൂപം ചെമ്മീനിലെ പരീക്കുട്ടിയാണ്. മാനസമൈനേ എന്ന ഗാനത്തില്‍ അഭിനയിച്ചത് കൊണ്ട് പ്രണയനൈരാശ്യരായ കാമുകന്മാര്ക്ക് ഇന്നും താനൊരു ഹീറോ ആണെന്നും മധു പറയുന്നു. ചെമ്മീനിലെ പരീക്കുട്ടിയെന്ന കഥാപാത്രം പ്രേം നസീറില്‍ നിന്ന് തട്ടിയെടുത്തതാണെന്നും മധു വെളിപ്പെടുത്തി. തന്റെ അടുത്തുള്ള പ്രത്യേക സ്നേഹംകൊണ്ടല്ല മറിച്ച് നസീറിന് അക്കാലത്ത് ഉണ്ടായിരുന്ന മികച്ച ഇമേജ് ആണ് തനിക്ക് ആ വേഷം തരാന്‍ കാരണമെന്ന് സംവിധായകന് രാമു കാര്യാട്ട് പറഞ്ഞതായി മധു പറയുന്നു.
തലസ്ഥാനത്ത് സംഘടിപ്പിച്ച ചെമ്മീന്‍ സിനിമയുടെ അമ്പത്തിരണ്ടാം വാര്‍ഷികാഘോഷത്തിലാണ് രസകരമായ ഓര്‍മ്മകള്‍ മധു പങ്കുവച്ചത്. കുടുംബ പ്രേക്ഷകരെ രസിപ്പിച്ചും വില്ലന്മാരെ ഇടിച്ചു നായകനായി വിലസുന്ന പ്രേം നസീര്‍ ഈ വേഷം ചെയ്താല്‍ ആളുകള്‍ അംഗീകരിക്കില്ലെന്നുള്ള ചിന്തയാണ് സംവിധായകനുണ്ടായിരുന്നത്. അതാണ് ആ വേഷം തനിക്ക് കിട്ടാന്‍ കാരണം എന്നും മധു പറഞ്ഞു.
Post Your Comments