GeneralNEWS

വിവാഹിതയായെന്ന വാര്‍ത്ത; പ്രതികരണവുമായി രഞ്ജിനി ഹരിദാസ്

അവതാരക രഞ്ജിനി ഹരിദാസ് രഹസ്യമായി വിവാഹിതയായെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗോസിപ്പുകളുടെ ഇടമായ സോഷ്യല്‍ മീഡിയയില്‍ ജീവിച്ചിരിക്കുന്നവരെ മരണത്തിലേക്ക് തള്ളിവിടുന്ന വാര്‍ത്ത വരെ സജീവമാണ്.

രഹസ്യമായി വിവാഹിതയായെന്ന വാര്‍ത്ത കണ്ട ശേഷം സംഭവത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ തന്നെ ഒട്ടേറെപ്പേര്‍ വിളിച്ചിരുന്നുവെന്ന് രഞ്ജിനി പറയുന്നു.

രഞ്ജിനിയുടെ വാക്കുകളിലേക്ക്

“എന്നെക്കാളും എന്റെ ജീവിതത്തെക്കുറിച്ച് അറിയാവുന്നത് മറ്റ് ചിലര്‍ക്കാണെന്ന് തോന്നുന്നു. ഞാന്‍ ഇപ്പോഴും അവിവാഹിതയാണ്. ഇങ്ങനെ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ ഞാന്‍ ആരെയാണ് വിവാഹം കഴിച്ചതെന്നോ എന്നായിരുന്നു ഈ വിവാഹമെന്നോ ഒന്നും പറയാത്തത് എന്തുകൊണ്ടാണ്?. അടുത്തതവണ പ്രചരിപ്പിക്കുമ്പോള്‍ എന്നെ ഒരു അമ്മയാക്കുക”-രഞ്ജിനി പരിഹാസത്തോടെ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button