BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

രസകരമായ ആ ചിത്രത്തെക്കുറിച്ച് പറയാന്‍ വാക്കുകള്‍ ഇല്ലാതെ സണ്ണി ലിയോണ്‍

ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബിന്റെ ഉത്ഘാടനത്തിനു വേണ്ടി കൊച്ചിയില്‍ എത്തിയ ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിനെ കാണാന്‍ ആരാധകര്‍ തടിച്ചു കൂടിയത് വലിയ വാര്‍ത്തയായിരുന്നു. അതിന്റെ അലയൊലികള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു പോയിട്ടില്ല. കൊച്ചിയില്‍ തന്നെ കാണാന്‍ ഇത്രയും ആരാധകര്‍ എത്തിയതില്‍ അത്ഭുതപ്പെട്ട സണ്ണി കേരളത്തെയും മലയാളികളെയും ഇഷ്ടപ്പെടുന്നുവെന്നു തുറന്നു പറഞ്ഞു. കൂടാതെ തന്നെ കാണാന്‍ എത്തിയവരില്‍ നിന്നും ഏറ്റവും രസകരമെന്നു തോന്നിയ ചിത്രം സണ്ണി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ കൂടി പുറത്തുവിട്ടു. വേദി മറച്ചിരുന്ന ഫ്ളക്സ് കീറി അതിലൂടെ തല അകത്തേയ്ക്ക് ഇട്ടു നോക്കുന്ന ആരാധകന്റെ ചിത്രമായിരുന്നു അത്.

ഈ ചിത്രത്തിനു ഒരുപാട് അടിക്കുറിപ്പുകള്‍ എഴുതണം എന്ന് ഉണ്ട് പക്ഷേ എവിടെ തുടങ്ങണം എന്ന് എനിക്കറിയില്ല. ചെറിയ ഇടയിലൂടെ എന്നെ നോക്കുന്ന ഈ ചിത്രം അത്രയ്ക്കു ക്യൂട്ടാണ് എന്നു സണ്ണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button