
മോഹന്‍ലാല്‍ ചിത്രം ‘വില്ലന്‍’ ഓണശേഷം തിയേറ്ററുകളില്‍ എത്തുമെന്ന് ചിത്രത്തിന്റെ സംവിധായകന് ബി ഉണ്ണികൃഷ്ണന്. ഓണക്കാലത്ത് എല്ലാ തിയേറ്ററുകളിലും വില്ലന്റെ ട്രെയിലര്‍ കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു ബി ഉണ്ണികൃഷ്ണന് വില്ലന്റെ റിലീസിനെക്കുറിച്ച് പങ്കുവച്ചത്. മോഹന്‍ലാല്‍ അവധി ആഘോഷത്തിനായി ഭൂട്ടാനിലേക്ക് യാത്ര തിരിക്കുകയാണെന്നും ബി ഉണ്ണികൃഷ്ണന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
Post Your Comments