
ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നു അവധി ആഘോഷത്തിനായി മോഹന്‍ലാല്‍ ഭൂട്ടാനിലേക്ക് പറന്നിരിക്കുകയാണ്. സിനിമകളുടെ ഇടവേളകള്‍ വ്യത്യസ്ത യാത്രകള്‍ നടത്തി മോഹന്‍ലാല്‍ മനോഹരമാക്കാറുണ്ട്. ഒരുകൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോഹന്‍ലാലിന്റെ ഇത്തവണത്തെ വിദേശ സന്ദര്‍ശനം. ഭൂട്ടാനില്‍ നിന്നു പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അടക്കമുള്ള സുഹൃത്തുക്കള്‍ കഴുത്തിലൂടെ മഞ്ഞ ഷോള് ചുറ്റികൊണ്ടാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ വ്യത്യസ്ത ലുക്ക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Post Your Comments