CinemaMollywoodNEWS

ഫഹദ് ഫാസിലിന് ആശ്വാസമായത് പിതാവ് ഫാസിലിന്‍റെ വാക്കുകള്‍

അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രമാണ് ‘റോള്‍മോഡല്‍സ്’. മലയാളത്തിലെ ഹിറ്റ് ഫിലിം മേക്കര്‍ റാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയിട്ടും ചിത്രം അര്‍ഹിച്ച വിജയം നേടിയിരുന്നില്ല. ചിത്രത്തിലെ ‘തേച്ചില്ലേ പെണ്ണേ’ എന്ന ഗാനം വിവാദ ഗാനമായി മാറിയിരുന്നു. ഗോപി സുന്ദര്‍ പാട്ടിന്റെ ഈണം മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. ഗാനരംഗത്ത് ഫഹദ് ഫാസില്‍ നൃത്തചുവടുകള്‍ വയ്ക്കുന്നുണ്ട്‌. പാട്ടിറങ്ങിയ ശേഷം ഫഹദിന്റെ നൃത്തരംഗം നന്നായില്ല എന്ന് പൊതുവേ ഒരു വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫഹദിന്റെ ഉമ്മയ്ക്കും, അനിയന്‍ ഫര്‍ഹാനുമെല്ലാം ഇതേ അഭിപ്രായമായിരുന്നു.എന്നാല്‍ പിതാവ് ഫാസിലിന്‍റെ അഭിപ്രായം മറിച്ചായിരുന്നു.

‘തേച്ചില്ലേ പെണ്ണേ’ എന്ന ഗാനരംഗം മനോഹരമാണെന്നായിരുന്നു ഫാസിലിന്‍റെ മറുപടി. എന്നാല്‍ തന്‍റെ നൃത്തരംഗം മോശാമാണെന്നും ആളുകള്‍ നെഗറ്റിവ് അഭിപ്രായങ്ങളാണ് പറയുന്നതെന്നുമായിരുന്നു ഫാസിലിനോടുള്ള ഫഹദിന്റെ പ്രതികരണം.

എനിക്ക് അങ്ങനെ തോന്നുന്നില്ല നീ നിന്റെ ഭാഗം വൃത്തിയായി ചെയ്തിട്ടുണ്ട്, നിന്റെ ഡാന്‍സ് ഏറ്റവും ഭംഗിയായി തന്നെ നീ അവതരിപ്പിച്ചുണ്ടെന്നായിരുന്നു ഫാസില്‍ മറുപടി നല്‍കിയത്.

(ഗൃഹലക്ഷ്മിക്ക് ഫാസില്‍ നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

shortlink

Related Articles

Post Your Comments


Back to top button