ബാഹുബലിക്കായി നാലര വര്‍ഷം മാറ്റിവെച്ച പ്രഭാസ് പുതിയ ചിത്രമായ ‘സാഹൊ’യുടെ ചിത്രീകരണ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ചിത്രത്തില്‍ നായികയെ പരിഗണിക്കുന്നതായിരുന്നു ചിത്രത്തിന്‍റെ അണിയറടീമിന് ഏറ്റവും വലിയ തലവേദന ഉണ്ടാക്കിയത്. അനുഷ്കയായിരുന്നു ആദ്യ പരിഗണനയില്‍, എന്നാല്‍ താരത്തിന്‍റെ ശരീരഭാരം അധികമായതിനാല്‍ അനുഷ്കയ്ക്ക് ‘സാഹൊ’യിലെ കഥാപാത്രം സ്വീകരിക്കാനായില്ല.
ചിത്രത്തിലെ നായികയായി ആരെ കണ്ടെത്തിയാലും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പ്രഭാസിനു മുന്‍പേ അത് അനുഷ്കയെ അറിയിച്ചിരുന്നു. ദീപിക പാദുകോണും, കത്രീന കൈഫുമൊക്കെ ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ അനുഷ്ക തന്നെയാണ് ചിത്രത്തിന് വേണ്ടി നായികയെ കണ്ടെത്തിയത്. ബോളിവുഡിലെ തിരക്കേറിയ നായിക ശ്രദ്ധാ കപൂറിനെ പ്രഭാസിന്റെ നായികയാക്കാന്‍ മുന്‍കൈ എടുത്തത് അനുഷ്കയാണ്. ഒടുവില്‍ അനുഷ്ക നടിയുമായി സംസാരിച്ചു. ചിത്രത്തിലെ നായികയാകാന്‍ ശ്രദ്ധാ കപൂര്‍ റെഡി ആണെന്ന് പറഞ്ഞ ശേഷമാണ് ഈ വിവരം ചിത്രത്തിലെ സൂപ്പര്‍ താരം പ്രഭാസ് പോലും അറിയുന്നത്.
Post Your Comments