GeneralNEWS

പള്ളിയിലോ, അമ്പലത്തിലോ അല്ല ഞങ്ങളുടെ വിവാഹം; കാരണം വ്യക്തമാക്കി പ്രിയാമണി

നടി പ്രിയാമണിക്ക് പ്രണയസാഫല്യം. ആഗസ്റ്റ്‌ 23-ന് തെന്നിന്ത്യന്‍ സൂപ്പര്‍താര നായിക പ്രിയാമണി മുസ്തഫയുടെ സ്വന്തമാകും. രജിസ്റ്റര്‍ ഓഫിസില്‍ വച്ച് നടക്കുന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കും. 
ഞങ്ങള്‍ രണ്ടു പേരും വ്യത്യസ്ത മതക്കാരാണ്. രണ്ടു മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്തണമെന്ന് ആഗ്രഹമില്ലാത്തത് കൊണ്ടാണ് വിവാഹയിടമായി രജിസ്റ്റര്‍ ഓഫീസ് തെരഞ്ഞെടുത്തതെന്ന് പ്രിയാമണി വ്യക്തമാക്കി. വിവാഹം കഴിഞ്ഞു രണ്ടു ദിവസത്തിനു ശേഷം അഭിനയലോകത്തേക്ക് തിരിച്ചെത്തുമെന്നും പ്രിയാമണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button