
ബോളിവുഡിന്റെ ബോക്സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇംതിയാസ് അലിയുടെ ഷാരൂഖ് ചിത്രം എത്തിയത്. എന്നാല്‍ ചിത്രം വരുത്തി വച്ച കനത്ത പരാജയം ബോളിവുഡ് വ്യവസായത്തിന് കനത്ത ക്ഷീണമുണ്ടാക്കുകയാണ്. സല്മാന് ചിത്രം ‘ട്യൂബ് ലൈറ്റ്’ ബോളിവുഡിലെ മറ്റൊരു ദുരന്ത കഥയായതും അപ്രതീക്ഷിതമായിരുന്നു. വാണിജ്യപരമായി ഇംതിയാസ് അലി-ഷാരൂഖ് ചിത്രവും, കബീര്‍ ഖാന് -സല്മാന് ചിത്രവും വലിയ സാമ്പത്തിക വിജയം നേടുമെന്ന കണക്കുകൂട്ടലുകളോടെയാണ് പ്രദര്‍ശനത്തിനെത്തിയത്. ബോളിവുഡിനെ ശരിക്കും നാണിപ്പിക്കുന്ന കളക്ഷനാണ് ‘ജബ് ഹാരി മേറ്റ് സെജാല്‍’ ഇത് വരെ നേടിയത്. ആകെ 61 കോടി രൂപ മാത്രമാണ് ചിത്രത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്.
പക്വതയില്ലാത്ത പൈങ്കിളി ടച്ചുള്ള പ്രണയ ചിത്രങ്ങള്‍ക്ക് ഷാരൂഖ് പലതവണയായി തലവെച്ചു കൊടുക്കുന്നുവെന്നാണ് പ്രേക്ഷക സംസാരം. ബോളിവുഡില്‍ ഒട്ടേറെ മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഇംതിയാസ് അലി. ഇംതിയാസ് ചിത്രമായതിനാല്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്ന പ്രേക്ഷകര്‍ പ്രദര്‍ശന ദിവസം തന്നെ ചിത്രത്തെ കൈവിട്ടിരുന്നു.
Post Your Comments