ഒന്‍പതു വയസ്സുകാരന്‍ 18 കാരിയെ വിവാഹം ചെയ്യുന്ന വ്യത്യസ്ത പ്രമേയവുമായി എത്തി വിവാദമായ പരമ്പര ‘പെഹ്റേദാര്‍ പിയാ കി’ യ്ക്ക് വീണ്ടും പുനര്‍ജീവനം. ബാല വിവാഹം പ്രോത്സിഹിപ്പിക്കുന്നു എന്ന ആരോപണത്തില്‍ കുടുങ്ങിയ പരമ്പര നിര്‍ത്തലാക്കാന്‍ നിരാവധി പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. പ്രേക്ഷേപണ മന്ത്രാലയവും മന്ത്രി സ്മൃതി ഇറാനിയും ഈ പരമ്പരയ്ക്കെതിരെ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ നിരോധിക്കപ്പെട്ട ഈ പരമ്പര നിര്‍ത്തലാക്കുന്നില്ല. പകരം ഒക്ടോബര്‍ മുതല്‍ സമയം മാറ്റി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് നീക്കം.
ഇക്കാര്യത്തില്‍ പ്രേക്ഷേപണ മന്ത്രാലയം പരമ്പരയുടെ ഉടമസ്ഥരായ സോണി എന്റര്‍ടെയ്ന്‍മെന്റ് ടെലിവിഷന് പുതിയ മാര്‍ഗ്ഗനിര്‍ദേശം നല്‍കിയതായും ഇതില്‍ രാത്രി 8.30 യ്ക്ക് സംപ്രേഷണം ചെയ്തിരുന്ന പരമ്പര രണ്ടു മണിക്കൂര്‍ കഴിഞ്ഞ് 10.30 യിലേക്ക് മാറ്റിപ്പിടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായിട്ടാണ് വിവരം. ബ്രോഡ് കാസ്റ്റിംഗ് കണ്ടെന്റ് കംപ്ളെയിന്റ്മെന്റ് കൗണ്‍സിലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഓര്‍ഡര്‍ കിട്ടിയതായി വ്യക്തമാക്കി ചാനല്‍ ഔദ്യോഗിക വാര്‍ത്താകുറിപ്പ് പുറപ്പെടുവിച്ചു.
ഈ മാസം 22 മുതല്‍ പുതിയ തീരുമാനം നടപ്പിലാക്കാനാണ് നിര്‍ദേശമെങ്കിലും ഒക്ടോബര്‍ മുതല്‍ മാറ്റം കൊണ്ടുവരാനാണ് നീക്കം. സീരിയലിന്റെ പേരില്‍ കഴിഞ്ഞമാസം ടെലിവിഷന്‍ ഓംബുഡ്സ്മാന് കിട്ടിയത് 140 പരാതികളായിരുന്നു. ഇതിന് പുറമേ ഒരുലക്ഷം പേര്‍ ഒപ്പുവെച്ച ഓണ്‍ലൈന്‍ പരാതി വേറെയും. എല്ലാറ്റിലും ആരോപണം ബാല വിവാഹം പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു. തുടര്‍ന്നാണ് വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയം പരമ്പര നിരോധിച്ചത്.
Post Your Comments