ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് ക്യാമറയ്ക്ക് മുന്നിലെത്താന്‍ തന്നെ കിട്ടില്ലെന്ന് വ്യക്തമാക്കിയ സായ് പല്ലവി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് താല്പര്യമില്ലെന്ന് തുറന്നു പറയുകയാണ് താരം. ദി ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രേമത്തിലെ മലര് മിസ്സ് തന്റെ നിലപാട് വ്യക്തമാക്കിയത്.
“ചുംബന രംഗങ്ങളില്‍ ഒരിക്കലും ഞാന്‍ അഭിനയിക്കില്ല, സ്ക്രീനില്‍ ഞാന്‍ ചുംബിക്കില്ല, ഒരു നടിയെന്ന നിലയില്‍ അവരെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ഒന്നും ഞാന്‍ ചെയ്യില്ല. അത് എന്റെ കടമയാണ്”- സായ് പല്ലവി
Post Your Comments