
മോഹൻലാൽ തന്റെ ശരീരഭാരം കുറയ്ക്കുകയാണ്. രണ്ടോ മൂന്നോ അഞ്ചോ കിലോയോന്നുമല്ല, പതിനഞ്ചു കിലോയാണ് കുറയ്ക്കാന്‍ പോകുന്നത്!
പരസ്യ സംവിധായകന് വി.എ.ശ്രീകുമാര്‍ മേനോന്റെ ‘ഒടിയന്’ എന്ന ചിതത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനു വേണ്ടിയാണ് മോഹന്‍ലാല്‍ തന്റെ ശരീരഭാരം കുറയ്ക്കുന്നത്. മാണിക്യന് എന്ന മെലിഞ്ഞു സുന്ദരനായ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ഇത്തരത്തിലുള്ള ശ്രമം. കഥാപാത്രങ്ങളെ അതിന്റെ പൂർണ്ണതയോടെ അവതരിപ്പിക്കുന്നതിന് എന്നും പരീക്ഷണങ്ങൾക്കു തയ്യാറായിട്ടുള്ള മോഹൻലാലിന്റെ ഈ പുത്തൻ ശ്രമത്തെ മലയാള സിനിമാലോകം മുഴുവൻ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പുറത്തു വിട്ട അതേ ‘ഒടിയൻ’ രൂപത്തിൽ എത്താനാണ് താരത്തിന്റെ ശ്രമം.
തികച്ചും വ്യത്യസ്തമായ ഗെറ്റപ്പുകളില്‍ മോഹന്‍ലാല്‍ എത്തുന്ന ഒടിയന്റെ ചിത്രീകരണം അടുത്ത ആഴ്ച ബനാറസില്‍ ആരംഭിക്കുന്നതാണ്.
Post Your Comments