സിനിമാ മേഖലയിലെ വലിയ പ്രതിസന്ധിയാണ് വ്യാജന് ഇറങ്ങുന്നത്. സിനിമ റിലീസായി ദിവസങ്ങള്‍ക്കകം തന്നെ വ്യാജനുമെത്തുന്നത് പതിവായിരുന്നു. എന്നാല്‍ ഇന്നത് റിലീസ് ദിവസം ആദ്യ ഷോയ്ക്കൊപ്പം എത്തുന്ന സ്ഥിതിവിശേഷമായി മാറിക്കഴിഞ്ഞു. ആദ്യ ദിനങ്ങളില്‍ തന്നെ ചിത്രങ്ങള്‍ പുറത്താകുന്നത് ഇനീഷ്യല്‍ കളക്ഷനെ വരെ ബാധിക്കുന്ന സാഹചര്യത്തിലെത്തിയിരിക്കുകയാണ്. പുലിമുരുകന് നന്നായി ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് അതിന്റെ വ്യാജന് പുറത്തുവന്നതോടെ ചിത്രത്തിന്റെ കളക്ഷനില്‍ വന്‍ ഇടിവുണ്ടായിയെന്നു നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം പറയുന്നു. ”വലിയ ചിത്രങ്ങളെയാണ് പൈറസി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പുലിമുരുകനൊക്കെ കാണാന്‍ റിപ്പീറ്റഡ് ഓഡിയന്‍സാണ് കൂടുതലുമെത്തുന്നത്. എന്നാല്‍ വ്യാജന് ഇറങ്ങുന്നതോടെ ആളുകള്‍ രണ്ടാമത് ചിത്രം കാണാന്‍ തിയേറ്ററില്‍ വരാതാകും. അതിലൂടെ നഷ്ടമുണ്ടാകുന്നത് നിര്‍മാതാവിനാണ്” -അദ്ദേഹം പറയുന്നു
പൈറസി ഫലപ്രദമായി തടയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കേന്ദ്രതലത്തില്‍ നിന്നും ശക്തമായ ഇടപെടലുണ്ടായാലേ കാര്യമുള്ളൂവെന്നും ഒരു മാധ്യമത്തിനു നല്കിയാ അഭിമുഖത്തില്‍ ടോമിച്ചന് കൂട്ടിച്ചേര്‍ത്തു. വ്യാജന് നിര്‍മിക്കുന്ന ആളുകളെ പിടികൂടി തക്കതായ ശിക്ഷ നല്കാന് സര്‍ക്കാര്‍ തയാറാവണം. ഡൗണ്‍ലോഡ് ചെയ്ത് കാണുന്നവരെയും ശിക്ഷിക്കാനുള്ള സംവിധാനം വരണം. കാണുന്നവര്‍ക്ക് ഭയമുണ്ടായാല്‍ വ്യാജന്മാര് കുറയും. ഇതിനായി ശക്തമായ നിയമങ്ങളും വരണം. എന്നാലേ സിനിമാ വ്യവസായം നിലനില്‍ക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments