സിനിമയില്‍ കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി താരങ്ങള്‍ നടത്തുന്ന മേക്ക് ഓവറുകള്‍ ഇപ്പോഴും ചര്‍ച്ച ആകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച പുതിയ ചിത്രത്തിനായി വമ്പന്‍ മേക്ക് ഓവര്‍ നടത്തിയ ഷംന കാസിം ആണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിന് വേണ്ടി ദീപ്തി സതി മുടി ബോയ്ക്കട്ട് ചെയ്തത് ധൈര്യമാണെങ്കില്‍, ഷംന കാസിം പുതിയ ചിത്രത്തിന് വേണ്ടി തല മൊട്ടയടിച്ചിരിക്കുകയാണ്. ഇതിനെ എന്തുപറയും എന്ന സംശയത്തിലാണ് ആരാധകര്‍. എന്നാല്‍ ഇതില്‍ തനിക്കൊട്ടും മനസാക്ഷിക്കുത്തില്ല എന്നു നടി പറയുന്നു.
കൊടി വീരന് എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഷംന കാസിമിന്റെ സാഹസിക പ്രവൃത്തി. തല മൊട്ടയടിയ്ക്കണം എന്ന് പറഞ്ഞമ്പോള്‍ എല്ലാവരും രണ്ടാമതൊന്ന് ആലോചിയ്ക്കും. പക്ഷെ താന്‍ ആലോചിച്ചത്, ഈ അടുത്ത കാലത്ത് എനിക്ക് ഡാന്‍സ് പ്രോഗ്രാമോ മറ്റോ ഉണ്ടോ എന്ന് മാത്രമാണെന്നും ഷംന പറഞ്ഞു. സംവിധായകനിലും തിരക്കഥയിലും തനിക്ക് വിശ്വാസമുണ്ട് എന്നാണ് ഷംന പറയുന്നത്. മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ശശികുമാറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരം.
Post Your Comments