“എനിക്ക് ആരോടും ഒരു വിരോധവുമില്ല. വളരെ കുറച്ച് സിനിമകൾ ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. അതിൽ തന്നെ കഥാപാത്രത്തിന് ചേരുന്ന അഭിനേതാക്കളെയല്ലേ തിരഞ്ഞെടുക്കാൻ കഴിയൂ. ചില സിനിമകളിൽ അറിയപ്പെടുന്ന അഭിനേതാക്കളുടെ ആവശ്യമില്ല. അതു കൊണ്ട് അത്തരമൊരു കാസ്റ്ററിംഗിന് ശ്രമിക്കാറില്ല.
എനിക്ക് സുരേഷ് ഗോപിയെ ഒരുപാട് ഇഷ്ടമാണ്. പക്ഷെ അദ്ദേഹം ഇതുവരെയും എന്റെ സിനിമകളിൽ അഭിനയിച്ചിട്ടില്ല. എന്റെ സിനിമയിൽ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ജയറാം ഇങ്ങോട്ട് പറഞ്ഞിട്ടുണ്ട്. വളരെ നല്ല നടനാണ് ജയറാം. എന്നിട്ടും എനിക്ക് അയാളെ എന്റെ സിനിമയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും ഇഷ്ടമുള്ള ദിലീപിനെ പോലും ഈ അടുത്ത കാലത്താണ് എനിക്ക് എന്റെ സിനിമയിൽ അഭിനയിപ്പിക്കാൻ കഴിഞ്ഞത്. അത് ദിലീപ് വളരെ ഭംഗിയായി ചെയ്തു. അതല്ലാതെ എനിക്ക് ഒരു നടന്മാരോടും പ്രശ്നങ്ങളൊന്നുമില്ല.”
‘അഴിമുഖം’ എന്ന ഓൺലൈൻ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ മോഹൻലാലിനെ എന്തു കൊണ്ട് തന്റെ ചിത്രങ്ങളിൽ അഭിനയിപ്പിക്കുന്നില്ല എന്ന ചോദ്യത്തിന് അടൂർ ഗോപാലകൃഷ്ണൻ നൽകിയ മറുപടിയാണ്.
Post Your Comments