നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപ് ഹൈക്കോടതിയില്‍ രണ്ടാം വട്ടം സമര്‍പ്പിച്ച ജാമ്യ അപേക്ഷ ഇന്ന് പരിഗണിക്കുന്നതാണ്. ഇതിനു മുന്‍പ് നല്കിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം ലഭിക്കുന്നതിന് അനുകൂലമായ വാദങ്ങളുമായി ഇത്തവണ അഡ്വ ബി.രാമന്‍പിള്ളയാണ് കോടതിയില്‍ ഹാജരാകുന്നത്.
കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്ന വാദവും, പോലീസ് ഈ കേസില്‍ നടത്തിപ്പോരുന്ന അന്വേഷണരീതിയുടെ തെറ്റായ പോക്കും ചൂണ്ടിക്കാട്ടിയാണ് ഇത്തവണത്തെ ജാമ്യാപേക്ഷ തയ്യാറാക്കിയിട്ടുള്ളത്. ഇതേ സമയം ദിലീപ് നിരത്തുന്ന വാദങ്ങള്‍ക്കെതിരെ ശക്തമായ സത്യവാങ്ങ്മൂലം നല്‍കാനാണ് പോലീസിന്റെ തീരുമാനം. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ല എന്നു തന്നെയാണ് പോലീസ് പറയുന്നത്. ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടയില്‍ ദിലീപിന് ജാമ്യം കൊടുത്താല്‍ അത് തെളിവ് നശിപ്പിക്കാനുള്ള സാഹചര്യത്തിന് വഴിയൊരുക്കും എന്നും പോലീസ് പറയുന്നു.
ദിലീപിന്റെ ഇത്തവണത്തെ ജാമ്യഹര്‍ജിയില്‍ മുന്‍പത്തേതില്‍ നിന്നും വ്യത്യസ്തമായ പല വാദങ്ങളും ചേര്‍ത്തിരിക്കുകയാണ്. എ ഡി ജി പി സന്ധ്യയും മഞ്ജു വാരിയരും തമ്മിലുള്ള അടുത്ത ബന്ധം, പരസ്യ ചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ, ലിബർട്ടി ബഷീർ തുടങ്ങിയവർക്ക് ഈ കേസിലുള്ള സ്വകാര്യ താൽപ്പര്യം തുടങ്ങിയ വിഷയങ്ങളാണ് ഹർജിയിൽ പ്രധാനമായും പരാമർശിച്ചിട്ടുള്ളത്. ഇവരയുടെയൊക്കെ ഇടപെടലുകൾ കേസിന്റെ സത്യസന്ധതയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. ആക്രമണം നടന്നതിന്റെ പിറ്റേ ദിവസത്തെ സംഘടനാ മീറ്റിങ്ങിൽ, “ഇതൊരു ഗൂഡാലോചനയുടെ ഭാഗമാണ്” എന്ന് നടി മഞ്ജു വാരിയർ അഭിപ്രായപ്പെട്ടത് മനപ്പൂർവ്വം തന്നെ കുടുക്കാനായിരുന്നു എന്നും ഹർജിയിൽ പറയുന്നു. ചോദ്യം ചെയ്യലിനിടയിൽ താൻ പറഞ്ഞ പ്രധാനപ്പെട്ട പല വസ്തുതകളും റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല, അതിന് പ്രധാന കാരണം ബി.സന്ധ്യയാണെന്നും ദിലീപ് പറയുന്നു.
ഒരു മാസത്തിലേറെ സമയം കഴിഞ്ഞിട്ടും കോടതിയിൽ നിന്നും ജാമ്യം ലഭിക്കാത്തത് മലയാള സിനിമയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ്. നേരത്തേ തന്നെ അനൗൺസ് ചെയ്ത ദിലീപ് പ്രോജക്റ്റുകള്‍ തുടങ്ങിക്കിട്ടാനും, ചിത്രീകരണം പൂർത്തിയായ സിനിമകൾ റിലീസ് ചെയ്യാനുമുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ വിവിധ സംഘടനകളില്‍ അംഗമായിരുന്ന ദിലീപിന് ഒരു ദിവസം കൊണ്ട് അവിടെ നിന്നെല്ലാം പടിയിറങ്ങേണ്ടി വന്നത് അതാത് സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി രീതിയില്‍ ബാധിച്ചിരിക്കുകയാണ്.
Post Your Comments