സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരരാജാവാണ് മോഹന്‍ലാല്‍. അഭിനയത്തില്‍ മാത്രമല്ല ഡബ്ബിങ് ചെയ്യുന്ന കാര്യത്തിലും അദ്ദേഹംതാരമാണ്. മോഹന്‍ലാലിന്റെ ഡബ്ബിങ്ങ് കണ്ട് ഞെട്ടിയ അനുഭവത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഒരു അഭിമുഖത്തിലാണ് കുഞ്ചാക്കോ ഇത് പങ്കുവയ്ക്കുന്നത്.
കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍….”മദ്രാസിലെ ഒരു സ്റ്റുഡിയോയില്‍ വച്ചായിരുന്നു പ്രേംപൂജാരിയുടെ ഡബ്ബിംഗ്. ഞാനവിടെ എത്തുമ്പോള്‍ ലാലേട്ടന്‍ അദ്ദേഹത്തിന്റെ ഏതോ പടത്തിനുവേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാന്‍ പുറത്ത് കാത്ത് നിന്നു. കുറച്ച് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ ഡബ്ബിങ് കാണാനായി അകത്തേക്ക് കയറി ചെന്നു. അവിടെ താന്‍ കണ്ട് കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.
ഒരു ഈസി ചെയറില്‍ ചമ്രം പടിഞ്ഞിരുന്ന് ലാലേട്ടന്‍ ഡബ്ബ് ചെയ്യുന്നു. വളരെ ദൈര്‍ഘ്യമുള്ള ഒരു സീനായിരുന്നു അത്. ആദ്യം ആ സ്ക്രിപ്റ്റ് ഒന്ന് ഓടിച്ച് വായിച്ച ശേഷം ഓഡിയോ പ്ലേ ചെയ്യാന്‍ പറഞ്ഞു. അതു കഴിഞ്ഞ ഉടനെ ടേക്കിന് പോകുകയായിരുന്നു. വളരെ പെട്ടന്നാണ് ലാലേട്ടന്‍ അത് ഡബ്ബ് ചെയ്ത് തീര്‍ത്തത്.
എന്നെ സംബന്ധിച്ചിടത്തോളം അത് അത്ഭുതം തന്നെയായിരുന്നുവെന്ന് ബോബന്‍ പറഞ്ഞു. എനിക്കിന്നും ഇരുന്ന് ഡബ്ബിംഗ് ചെയ്യാന്‍ കഴിയില്ല. മുള്ളിന്മേല്‍ നിന്നാണ് ഞാനാ ദൗത്യം നിര്‍വ്വഹിച്ചുപോരുന്നത്. വളരെ പേടിച്ചും സാവകാശമെടുത്തുമാണ് ഞാനിന്നും ഡബ്ബ് ചെയ്യുന്നത്. അപ്പോഴാണ് ഇവിടെ ഒരു മനുഷ്യന്‍ വളരെ ഈസിയായി അത് ചെയ്യുന്നത് കണ്ടത്.”
Post Your Comments