
സാമൂഹിക പ്രശ്നങ്ങളില്‍ തന്റെ നിലപാട് തുറന്നു പറയുന്ന ഒരാളാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. സ്ത്രീകള്‍ക്ക് വേണ്ടിയും അവഗണിക്കപ്പെടുന്നവര്‍ക്ക് വേണ്ടിയും പ്രതികരിക്കുന്ന ഭാഗ്യലക്ഷ്മി കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ശക്തമായി പ്രതികരിച്ചിരുന്നു. സമൂഹത്തില്‍ നടക്കുന്ന തിന്മകള്‍ക്കെതിരെ കലാകാരന്മാര്‍ പ്രതികരിക്കണമെന്നു പലപ്പോഴും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടിട്ടുണ്ട്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ ഞെട്ടിച്ചത് പൃഥ്വിരാജിന്റെ പ്രതികരണവും ഭാവവുമാണെന്ന് ഭാഗ്യലക്ഷ്മി പറയുകയുണ്ടായി.
”നടിയുടെ സംഭവം പുറത്ത് വന്നപ്പോള്‍ പൃഥ്വിരാജിന്റെ പ്രതികരണം ശരിയ്ക്കും എന്നെ ഞെട്ടിച്ചു. ആ സംഭവത്തോട് പ്രതികരിക്കുമ്പോഴുള്ള പൃഥ്വിരാജിന്റെ ഭാവം കണ്ടപ്പോള്‍ സന്തോഷം തോന്നി. ആ ഒരു സാഹചര്യത്തില്‍ സിനിമയില്‍ കാണുന്ന അതേ മുഖഭാവമായിരുന്നു യഥാര്‍ത്ഥ ജീവിതത്തിലും പൃഥ്വിയ്ക്ക്.
ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി തുടക്കം മുതല്‍ മാനസിക പിന്തുണയും ഞങ്ങളുണ്ട് കൂടെ എന്ന വിശ്വാസവും പൃഥ്വി നല്‍കിയിരുന്നു. അത് മാത്രമല്ല ആക്രമിയ്ക്കാന്‍ വരുന്ന മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും നടിയെ സംരക്ഷിച്ചു നിര്‍ത്താനും പൃഥ്വി ശ്രദ്ധിച്ചു. ആ സംഭവത്തിന് ശേഷം നടി ആദ്യം ചെയ്ത ചിത്രം പൃഥ്വിരാജിനൊപ്പമായിരുന്നു”. ഭാഗ്യലക്ഷ്മി പറയുന്നു.
Post Your Comments